ന്യൂദല്‍ഹി: ദുബായ് എയർ ഷോയില്‍ തേജസ് വിമാനം തകർന്ന് വീരമൃത്യു വരിച്ച വിംഗ് കമാൻഡർ നമൻഷ് സ്യാലിന്റെ മൃതദേഹം സുലൂരിലെത്തിച്ചു. മൃതദേഹം സുലൂരിലെ ബേസ് ക്യാമ്പിലാണ് എത്തിച്ചിരിക്കുന്നത്. നാളെ ജന്മനാടായ ഹിമാചല്‍ പ്രദേശിലെ കാംഗ്രയില്‍ സംസ്കാര ചടങ്ങുകള്‍ നടക്കും.
മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരും മുമ്പ് യുഎഇ ഉദ്യോഗസ്ഥരും സൈനികരും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും അന്തിമോപചാരം അർപ്പിച്ചു. യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ ദീപക് മിത്തല്‍, ദുബൈ ഇന്ത്യൻ കോണ്‍സുല്‍ ജനറല്‍ സതീഷ് കുമാർ ശിവൻ എന്നിവർ അന്തിമോചാരമർപ്പിച്ചു. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് വീരമൃത്യു വരിച്ച വിംഗ് കമാൻഡർ നമൻഷ് സ്യാലിൻറെ കുടുംബവുമായി ഫോണില്‍ സംസാരിച്ചു. വ്യോമസേനയില്‍ ഇതേ റാങ്കിലുള്ള ഉദ്യോഗസ്ഥയാണ് നമാൻഷിന്റെ ഭാര്യ.











