രൂപം, ഭാഷ, വിഭൂഷയൊക്കെ വിവിധം, പേര്‍, വീട്,
നാടൊക്കെയും
പോരാ, ജീവിതവൃത്തി, കര്‍മ വഴിയും ഒന്നല്ല,
തോരോന്നുതാന്‍
ഏവം മാനുഷരെങ്കിലും, വ്രതമെടുത്തെന്നാല്‍
മറന്നൊക്കെയും
സര്‍വ്വം സ്വാമി, യതേവിലാസ, മതുനാമം,
കര്‍മ, മെന്നല്ലെ, തും
(അകലെയകലെയുള്ള നാട്ടില്‍നിന്ന്, അറിയാത്ത കരകളില്‍നിന്ന് മലയില്‍ എത്തിച്ചേരുന്ന വിശ്വാസികള്‍ക്ക് രൂപവും ഭാഷയും വേഷവും വെവ്വേറെയായിരിക്കും. അവരുടെ പേര്, വീട്, നാട് എല്ലാം പലതാകും. ജോലിയും ഭൗതിക-ആത്മീയ മാര്‍ഗ്ഗങ്ങളും വ്യത്യസ്തമായിരിക്കാം. എന്നാല്‍ മലകയറാന്‍ വ്രതമെടുത്താലോ സര്‍വ്വരും സ്വാമിമാരാണ്, അവരുടെ പേരും മേല്‍വിലാസവും കര്‍മ്മവും എന്നല്ല എന്തും സ്വാമിയാകുന്നു. അസാമാന്യമായ ഏകസ്വരൂപപ്രാപ്തിയാണ് ഇവിടെ. തത് ത്വം അസി ആകുന്ന വിശേഷ പ്രതിഭാസം.)















