മഞ്ഞിന്‍തുള്ളി അലുക്കു തൂങ്ങിയിലതന്നറ്റത്ത്
മുത്തെന്നപോല്‍,
കൈകൂപ്പി പ്രണമിച്ചപോലെയചലം നില്‍പ്പാണ് വൃക്ഷങ്ങളും
നെഞ്ചില്‍ത്തഞ്ചിയുറഞ്ഞ സ്വാമി കഥയിന്നാമന്ത്രണം
ചെയ്‌കയാം
കൊഞ്ചിക്കൂടിയിരുന്നു മെല്ലെ മൃദുവായിന്നമ്പലപ്പൂങ്കിളി
(കാലം ‘മണ്ഡല’മായാല്‍ കാണുന്നതിലെല്ലാം ദിവ്യത്വം തോന്നും. മഞ്ഞിന്‍തുള്ളി പച്ചിലയുടെ തുമ്പില്‍ തൂങ്ങിക്കിടക്കുമ്പോള്‍, അതില്‍ പ്രഭാതരശ്മികള്‍ വീഴുമ്പോള്‍, അവയക്ക് മുത്തിന്റെ തിളക്കം മാത്രമല്ല, ചൈതന്യവും തോന്നും. സൂര്യകിരണങ്ങള്‍ പതിക്കാത്തതിനാല്‍ ഉണരാന്‍ വൈകിയ മരച്ചില്ലകളിലെ ഇലകളുടെ നിലകണ്ടാല്‍ അവ കൈകൂപ്പി സ്വാമിയെ വണങ്ങുകയാണെന്ന് തോന്നും. അവിടവിടെ അമ്പലപ്രാവുകള്‍; അവയുടെ നെഞ്ചിലും സ്വാമിയുടെ കഥ തുള്ളിത്തുളുമ്പുകയാണെന്നും ആ കഥകള്‍ അവ മെല്ലെ തമ്മില്‍ത്തമ്മില്‍ പറയുകയാണെന്നും തോന്നും അവയുടെ കൊഞ്ചലും കുറുകലും കണ്ടാല്‍-കേട്ടാല്‍… സര്‍വ്വം സ്വാമിമയമാകുന്ന അസാധാരണമായ കാഴ്ചയും കാഴ്ചപ്പാടുമാണ് ആരിലും ഉണരുക.)















