ചിക്കൻ കടയിൽ നിന്നും വാങ്ങിയാലുടൻ എങ്ങനെ ഫ്രെഷായി വയ്‌ക്കാമെന്നു ശ്രദ്ധിക്കാം. ബ്രോയിലർ ചിക്കൻ വാങ്ങിയ ഉടൻതന്നെ അതു പൊതിഞ്ഞിരിക്കുന്ന പോളിത്തീൻ കവർ മാറ്റി വിന്നാഗിരിയിൽ മുക്കിയ വൃത്തിയുള്ള തുണികൊണ്ടു പൊതിഞ്ഞു വയ്‌ക്കുക.
ഉളുമ്പുനാറ്റം പോകാൻ, ചെറുനാരങ്ങാ മുറിച്ച് ഉപ്പിൽ മുക്കി കോഴിക്കഷണങ്ങൾ തുടയ്‌ക്കുക. കോഴിയിറച്ചിയിൽ അല്‌പം നാരങ്ങാനീരു പുരട്ടി കുറച്ചുസമയം വച്ചശേഷം പാകം ചെയ്‌താൽ നല്ല മയവും നിറവും കിട്ടും. ഫ്രിജിൽ സൂക്ഷിക്കുന്ന ഇറച്ചി ഉപ്പുവെള്ളത്തിൽ കഴുകിയശേഷം ഉപയോഗിക്കുക. രക്‌തമയം പോയി ഇറച്ചിക്ക് നല്ല നിറം കിട്ടും.
ഇറച്ചി മാർദ്ദവമില്ലാത്തതാണെങ്കിൽ, അല്‌പസമയം പപ്പായയുടെ ഇലയിൽ പൊതിഞ്ഞുവയ്‌ക്കുക. പിന്നീടു പാകംചെയ്‌താൽ മാർദ്ദവമുണ്ടായിരിക്കും.
















