ന്യൂദൽഹി : ഡൽഹി സ്ഫോടനക്കേസിലെ ഭീകരന്മാരെ വെളുപ്പിക്കാൻ ശ്രമിച്ച് ജാമിയത്ത് ഉലമ-ഇ-ഹിന്ദ് ദേശീയ പ്രസിഡന്റ് മൗലാന അർഷാദ് മദനി . അൽ-ഫലാഹ് സർവകലാശാലയുമായി ബന്ധപ്പെട്ട വിവാദങ്ങളിലാണ് പ്രതികരണം .
നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിലെ ഒരു സർവകലാശാലയിലും ഒരു മുസ്ലീമിന് വൈസ് ചാൻസലർ ആകുക അസാധ്യമാണെന്നും ഒരാൾക്ക് വൈസ് ചാൻസലർ ആകാൻ കഴിഞ്ഞാലും അവർക്ക് ജയിലിൽ പോകേണ്ടി വരുമെന്നുമാണ് അർഷാദ് മദനി പറയുന്നത് .
“അൽ-ഫലാഹ് സർവകലാശാലയുടെ ഉടമ ജയിലിലാണ്. എത്ര കാലം അദ്ദേഹം അവിടെ തുടരുമെന്ന് ആർക്കും അറിയില്ല. കേസ് പൂർണ്ണമായി തെളിയിക്കപ്പെട്ടിട്ടില്ലാത്തപ്പോൾ പോലും ഒരാളെ ജയിലിൽ അടയ്‌ക്കുന്ന ഈ നീതിന്യായ വ്യവസ്ഥ എന്താണ്?” . സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾക്ക് ശേഷവും വിദ്യാഭ്യാസം, നേതൃത്വം, ഭരണ ഘടന എന്നിവയിൽ മുന്നേറുന്നതിൽ നിന്ന് മുസ്ലീങ്ങളെ എല്ലാവരും ചേർന്ന് തടയുകയാണ് .മുസ്ലീങ്ങൾ വളർന്ന് വരാൻ ആരും അനുവദിക്കുന്നില്ല.
“ഇന്ന്, മംദാനിയെപ്പോലുള്ള ഒരു മുസ്ലീമിന് ന്യൂയോർക്കിന്റെ മേയറാകാൻ കഴിയും. സാദിഖ് ഖാന് ലണ്ടന്റെ മേയറാകാൻ കഴിയും, എന്നാൽ ഒരു മുസ്ലീമിനും ഇന്ത്യയിലെ ഒരു സർവകലാശാലയുടെ വൈസ് ചാൻസലറാകാൻ കഴിയില്ല, അങ്ങനെ ചെയ്താൽ, ജയിലിലടയ്‌ക്കപ്പെടും . മുസ്ലീങ്ങൾ തലയുയർത്താൻ കഴിയാത്ത അവസ്ഥയിലാകണമെന്നാണ് സർക്കാരുകളും, ചിലരും ആഗ്രഹിക്കുന്നത് .
“സ്വാതന്ത്ര്യം മുതൽ, ഗവൺമെന്റുകൾ മുസ്ലീങ്ങളെ ദുർബലപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരുന്നു. അവർ മുസ്ലീങ്ങളിൽ നിന്ന് അടിസ്ഥാനം പിടിച്ചെടുക്കാൻ ആഗ്രഹിക്കുന്നു, വലിയൊരളവിൽ, അവർ അങ്ങനെ ചെയ്തിട്ടുണ്ട്. ഇന്ന് മുസ്ലീങ്ങൾ നിരാശരാണ് . ” മൗലാന മദനി പറഞ്ഞു.












