തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പൂജാ ബമ്പർ ലോട്ടറി നറുക്കെടുപ്പിൽ ഒന്നാം സമ്മാനം JD545542 എന്ന ടിക്കറ്റിന്. പാലക്കാട് വിൽപ്പന നടത്തിയ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. എസ്. സുരേഷ് എന്ന ഏജൻ്റ് വിറ്റ ടിക്കറ്റിനാണ് പൂജാ ബംപർ അടിച്ചത്.
12 കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. ഇക്കുറി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഔപചാരിക ചടങ്ങുകൾ ഇല്ലാതെയായിരുന്നു നറുക്കെടുപ്പ്.
JA 838734, JB 124349, JC 385583, JD 676775, JE 553135 എന്നീ പരമ്പരയ്‌ക്കാണ് രണ്ടാം സമ്മാനം. വിജയികൾക്ക് ഒരു കോടി രൂപ വീതം ഓരോ പരമ്പരയ്‌ക്കും ലഭിക്കും. മൂന്നാം സമ്മാനമായി 5 ലക്ഷം വീതം 10 പേര്‍ക്കാണ് ലഭിക്കുക. JA 399845, JB 661634, JC 175464, JD 549209, JE 264942, JA 369495, JB 556571, JC 732838 എന്നീ പരമ്പരയ്‌ക്കാണ് മൂന്നാം സമ്മാനം ലഭിച്ചത്.
നാലാം സമ്മാനമായി മൂന്നു ലക്ഷം വീതം 5 പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 5 പരമ്പരകള്‍ക്കും ലഭിക്കും. കൂടാതെ 5000, 1000, 500, 300 വീതം രൂപയുടെ ഉൾപ്പെടെ ആകെ 332130 സമ്മാനങ്ങളാണ് നല്‍കുന്നത്.















