Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒടുവില്‍ ബീഹാറില്‍ ആഭ്യന്തരം, ഉപമുഖ്യമന്ത്രി പദവികള്‍ ബിജെപി കൈകളില്‍, കരുത്തുറ്റ സമ്രാട്ട് ചൗധരി ക്രമസമാധാനം കൈകാര്യം ചെയ്യും

ആഭ്യന്തരവകുപ്പും ഉപമുഖ്യമന്ത്രി പദവും നേടി ബീഹാറില്‍ വലിയ നേട്ടത്തില്‍ ബിജെപി. ഇതില്‍ ആഭ്യന്തരവകുപ്പ് ഭരിയ്‌ക്കാന്‍ പോകുന്നത് ഭാവിയിലേക്ക് ബിജെപി കരുതിവെച്ച ബീഹാറിലെ മുഖ്യമന്ത്രിയായി അറിയപ്പെടുന്ന കരുത്തനായ സമ്രാട്ട് ചൗധരിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2025, 11:18 pm IST
in India

പട്ന: ആഭ്യന്തരവകുപ്പും ഉപമുഖ്യമന്ത്രി പദവും നേടി ബീഹാറില്‍ വലിയ നേട്ടത്തില്‍ ബിജെപി. ഇതില്‍ ആഭ്യന്തരവകുപ്പ് ഭരിയ്‌ക്കാന്‍ പോകുന്നത് ഭാവിയിലേക്ക് ബിജെപി കരുതിവെച്ച ബീഹാറിലെ മുഖ്യമന്ത്രിയായി അറിയപ്പെടുന്ന കരുത്തനായ സമ്രാട്ട് ചൗധരിയാണ്. ഇതാദ്യമായാണ് ബിജെപിയ്‌ക്ക് ആഭ്യന്തരവകുപ്പ് ലഭിക്കുന്നത്.

മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ബീഹാറില്‍ സത്യപ്രതിജ്ഞ ചെയ്തെങ്കിലും വകുപ്പുതല വിഭജനവും അതിന്റെ വിതരണവും പൂര്‍ത്തിയാക്കിയത് വെള്ളിയാഴ്ചയാണ്. കരുത്തിന്റെ പര്യായപദമാണ് സമ്രാട്ട് ചൗധരി. ബിജെപിയെ ബീഹാറില്‍ വളര്‍ത്തിയതിലും ഈ കരുത്തന് പങ്കുണ്ട്. ഇപ്പോഴിതാ ബീഹാറിന്റെ ക്രമസമാധാനത്തിന്റെ ചുമതലയാണ് സമ്രാട്ട് ചൗധരിക്ക് കൈവന്നിരിക്കുന്നത്. മോദി ഏറെ ഇഷ്ടപ്പെടുന്ന നേതാവ് കൂടിയാണ് സമ്രാട്ട് ചൗധരി. മാത്രമല്ല, ലാലുവിനെയും കടുംപിടുത്തക്കാരനായ മകന്‍ തേജസ്വിയേയും നേരിടാന്‍ കരുത്തുറ്റ ഒരു ആഭ്യന്തരമന്ത്രി ബീഹാറില്‍ ആവശ്യമാണെന്ന് മുഖ്യമന്ത്രി നിതീഷ് കുമാറിനും അറിയാം. ഇസ്ലാമിക മൗലിക ശക്തികള്‍ കരുത്താര്‍ജ്ജിച്ച ബീഹാറില്‍ ഇരുമ്പുമുഷ്ടികൊണ്ട് തന്നെ ആഭ്യന്തരം കൈകാര്യം ചെയ്യേണ്ടിവരും.

ജനകീയ അംഗീകാരം നേടിയ നേതാവാണ് സമ്രാട്ട് ചൗധരി. ഇദ്ദേഹം മത്സരിച്ച താരാപൂര്‍ മണ്ഡലത്തില്‍ മഹാസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായ വിഐപി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി സുഖല്‍ദേവ് ബീണ്ഡ് മത്സരത്തില്‍ നിന്ന് പിന്‍വാങ്ങുകയും സമ്രാട്ട് ചൗധരിക്ക് പിന്തുണ നല്‍കുകയും ചെയ്തതത് ഇദ്ദേഹത്തിന്റെ അംഗീകാരത്തിന്റെ തെളിവാണ്.

ജാതിരാഷ്‌ട്രീയത്തെ ഓരത്തിലേക്ക് തള്ളിമാറ്റി താരാപൂരില്‍ വികസനത്തിന്റെ രാഷ്‌ട്രീയം കൊണ്ടുവന്ന നേതാവാണ് സമ്രാട്ട് ചൗധരി. സുല്‍ത്താന്‍ഗഞ്ച് മുതല്‍ ദിയോഘര്‍ വരെ…താരാപൂര്‍ മുതല്‍ ബംഗാള്‍ വരെ ഇദ്ദേഹം പണിത രണ്ട് നാലുവരിപ്പാതകള്‍ ബീഹാറിലെ ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരിന്റെ നേട്ടമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ നാലുവരിപ്പാതകള്‍ സമ്രാട്ട് ചൗധരിയുടെ താരാപൂര്‍ മണ്ഡലത്തിന്റെ മാത്രമല്ല, ബീഹാറിന്റെ തന്നെ മുഖച്ഛായ മാറ്റി. നിതീഷ് കുമാറിന് ശേഷം എന്‍ഡിഎ കരുത്തനായ ഒരു മുഖ്യമന്ത്രിയെ തേടുമ്പോള്‍ ആ കസേരയ്‌ക്ക് സര്‍വ്വഥാ യോഗ്യനായി അറിയപ്പെടുന്ന നേതാവ് കൂടിയാണ് സമ്രാട്ട് ചൗധരി.

ബിജെപിയുടെ വിജയകുമാര്‍ സിന്‍ഹയാണ് ഉപമുഖ്യമന്ത്രി. ഇദ്ദേഹത്തിന് റവന്യൂ, ഭപരിഷ്കരണ വകുപ്പ് എന്നിവ ലഭിക്കും. ആരോഗ്യ നിയമവകുപ്പുകള്‍ മംഗള്‍ പാണ്ഡെയ്‌ക്കാണ്.

ബീഹാറിലെ ബിജെപിഅധ്യക്ഷന്‍ ദിലീപ് ജയ്സ്വാള്‍ ആണ് വ്യവസായമന്ത്രി. നിതിൻ നബിന് റോഡ് നിർമ്മാണം, നഗരവികസനം, ഭവന നിർമ്മാണ വകുപ്പുകൾ എന്നിവയും നൽകിയിട്ടുണ്ട്. രാം കൃപാൽ യാദവ് കൃഷി മന്ത്രിയായി ചുമതലയേൽക്കും, സഞ്ജയ് ടൈഗർ തൊഴിൽ വിഭവ വകുപ്പിന്റെ ചുമതല വഹിക്കും. അരുൺ ശങ്കർ പ്രസാദിന് കല, സാംസ്കാരികം, യുവജനകാര്യ വകുപ്പാണ് ലഭിച്ചിരിക്കുന്നത്.

ഗസംരക്ഷണം, മത്സ്യബന്ധന വിഭവ വകുപ്പുകൾ സുരേന്ദ്ര മേത്തയും ദുരന്തനിവാരണ വകുപ്പിന്റെ തലവൻ നാരായണ പ്രസാദും ആയിരിക്കും. പിന്നോക്ക, അതി പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പിന്റെ മേൽനോട്ടം വഹിക്കാൻ രാമ നിഷാദിന് കഴിയും.പട്ടികജാതി-പട്ടികവർഗ വകുപ്പിന്റെ ചുമതല ലഖേന്ദ്ര കുമാർ റൗഷനും, ഇൻഫർമേഷൻ ടെക്നോളജി, സ്പോർട്സ് വകുപ്പുകളുടെ ചുമതല ശ്രേയസി സിംഗും വഹിക്കും. പ്രമോദ് കുമാറിന് സഹകരണ, പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന വകുപ്പുകൾ നൽകി.

മൃഗസംരക്ഷണം, മത്സ്യബന്ധന വിഭവ വകുപ്പുകൾ സുരേന്ദ്ര മേത്തയും ദുരന്തനിവാരണ വകുപ്പിന്റെ തലവൻ നാരായണ പ്രസാദും ആയിരിക്കും. പിന്നോക്ക, അതി പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പിന്റെ മേൽനോട്ടം വഹിക്കാൻ രാമ നിഷാദിന് കഴിയും.പട്ടികജാതി-പട്ടികവർഗ വകുപ്പിന്റെ ചുമതല ലഖേന്ദ്ര കുമാർ റൗഷനും, ഇൻഫർമേഷൻ ടെക്നോളജി, സ്പോർട്സ് വകുപ്പുകളുടെ ചുമതല ശ്രേയസി സിംഗും വഹിക്കും. പ്രമോദ് കുമാറിന് സഹകരണ, പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന വകുപ്പുകൾ നൽകി.

Tags: Bihar home ministerNitish KumarPM Modisamrat ChaudharyNishad community#BiharElecetion2025Bihar election resultsSamrat
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ നരേന്ദ്ര മോദി ഇടപെടണമെന്ന് ലോക നേതാക്കളുടെ ആവശ്യം ശക്തമാകുന്നു; സമാധാനത്തിനായി ലോകം ഉറ്റുനോക്കുന്നത് ഭാരതത്തെ

Kerala

സമൂഹത്തിന് വേണ്ടി നല്ലത് ചെയ്യുന്ന നരേന്ദ്രമോദി സാറിനെയും സുരേഷ് ഗോപി സാറിനെയും ഞാൻ ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നെന്ന് ബിഗ്‌ബോസ് വിന്നർ

Kerala

മുഹമ്മദ് റിയാസിനെ ചടങ്ങിൽ ക്ഷണിച്ചില്ല, പ്രധാനമന്ത്രിയുടെ ഉദ്‌ഘാടന പരിപാടി ബഹിഷ്ക്കരിക്കുമെന്ന് പിണറായിയും സർക്കാരും

Kerala

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിൽ, ദേശീയ പാത 66 രണ്ട് റീച്ചുകളുടെയടക്കം വിവിധ പദ്ധതികൾ ഉദ്ഘാടനംചെയ്യും

India

സൈനിക സംഘർഷം കൊണ്ട് ഒരു പ്രശ്‌നവും പരിഹരിക്കാനാവില്ല; പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് വേഗത്തിൽ അറുതി വരുത്താൻ മോദിയുടെ ആഹ്വനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.