പനാജി ; വന്ദേമാതരം ആലപിച്ച് ദക്ഷിണ കൊറിയൻ എംപി ജിയോവോൺ കിം. അന്താരാഷ്‌ട്ര ചലച്ചിത്രമേളയിലെ വേവ്സ് ഫിലിം ബസാറിന്റെ ഉദ്ഘാടന ചടങ്ങിലാണ് വിശിഷ്ടാതിഥിയായി പങ്കെടുത്ത എംപി ജിയോവോൺ കിം, വന്ദേമാതരം ആലാപനത്തിലൂടെ സദസ്സിനെ മയക്കിയത്.
ഇന്ത്യയുടെ അന്താരാഷ്‌ട്ര ചലച്ചിത്രമേളയിൽ ദക്ഷിണ കൊറിയയ്‌ക്ക് പ്രത്യേക സ്ഥാനം നൽകിയതിന് കിം മോദി സർക്കാരിന് നന്ദി പറഞ്ഞു. തുടർന്നാണ് വന്ദേമാതരം മുഴുവൻ അവർ ശ്രുതിമധുരമായി ആലപിച്ചത് . ഗാനം അവസാനിച്ചതിനുശേഷം കാണികൾ ആദരവോടെ എഴുന്നേറ്റു നിന്ന് കൈയ്യടിക്കുകയും ചെയ്തു . തുടർന്ന് അവർ തന്റെ രാജ്യത്തിന്റെ ദേശീയഗാനം ആലപിച്ചു.
വേവ്സ് ഫിലിം ബസാറിന്റെ ഉദ്ഘാടന ചടങ്ങിൽ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ, പാർലമെന്ററി കാര്യ സഹമന്ത്രി എൽ. മുരുകൻ മുഖ്യാതിഥിയായി . കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, വാർത്താ വിതരണ പ്രക്ഷേപണ സെക്രട്ടറി സഞ്ജയ് ജാജു, അന്താരാഷ്‌ട്ര ചലച്ചിത്രമേള ഡയറക്ടർ ശേഖർ കപൂർ, ചലച്ചിത്ര നിർമ്മാതാവ് അനുപം ഖേർ എന്നിവരും പങ്കെടുത്തു.
വന്ദേമാതരം ചൊല്ലാൻ പറഞ്ഞ ഇസ്ലാമിസ്റ്റുകൾക്ക് മുന്നിലാണ് തലയുയർത്തി നിന്ന് കൊറിയൻ എം പി വന്ദേമാതരം ആലപിച്ചത്.
















