മാൾഡ: സമഗ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിന്റെ പശ്ചാത്തലത്തിൽ പശ്ചിമബംഗാളിൽ ഒരു വലിയ മാറ്റം സംഭവിക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ ആരംഭിച്ച Special Intensive Revision(SIR) നടപടികൾക്ക് പിന്നാലെ, സംസ്ഥാനത്ത് താമസിച്ചു വന്നിരുന്ന അനധികൃത ബംഗ്ളാദേശി കുടിയേറ്റക്കാർ ഭീതിയോടെ തിരികെ മടങ്ങുകയാണ്. ബിഎസ്എഫിന്റെ കണക്കുകൾ പ്രകാരം ദിവസേന നൂറിലേറെപ്പേർ അതിർത്തി കടന്ന് ബംഗ്ലാദേശിലേക്ക് പോകുന്ന കാഴ്ച സാധാരണയായി മാറിയിരിക്കുന്നു.
മാൾഡ, നോർത്ത് 24 പർഗനാസ് പോലുള്ള അതിർത്തി വേലികളില്ലാത്ത മേഖലകളിലാണ് ഏറ്റവും കൂടുതലായി തിരികെ പോകലുകൾ നടക്കുന്നത്. മുൻപ് വിരലിലെണ്ണാവുന്നവരാണ് ഇങ്ങനെ തിരിച്ചുപോകാറുണ്ടായിരുന്നത്. എന്നാൽ വോട്ടർപട്ടിക പരിഷ്‌കരണം ആരംഭിച്ചതിന് പിന്നാലെ ഈ എണ്ണത്തിൽ വലിയ വർദ്ധനയുണ്ടായി. പരിശോധനകൾ ശക്തിപ്പെടുത്തിയതോടെ തിരിച്ചറിയപ്പെടുമെന്ന ഭയമാണ് ഇവരെ നാട്ടിലേക്ക് മടങ്ങാൻ നിർബന്ധിതരാക്കുന്നത്.
പശ്ചിമബംഗാളിലെ ഹകിംപുർ ബോർഡർ ഔട്ട്‌പോസ്റ്റിൽ ഇപ്പോൾ പ്രത്യേക ദൃശ്യം കാണാം. റോഡിന്റെ ഇരുവശങ്ങളിലും പുരുഷൻമാർ, സ്ത്രീകൾ, കുട്ടികൾ, യുവാക്കളും മുതിർന്നവരുമായ സംഘം ബാഗുകളും പെട്ടികളും പുതപ്പുകളും കൂട്ടിയായി കൊണ്ടുവരികയാണ്. ബംഗ്ലാദേശിലേക്ക് തിരിച്ചുപോകാൻ തങ്ങളുടെ അവസരം കാത്ത് ഇവർ മണിക്കൂറുകളോളം അവിടെ ഇരിക്കുകയാണ്.
വോട്ടർപട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി സുരക്ഷാ ഏജൻസികൾ തിരിച്ചറിയൽ പരിശോധനകളും രേഖാമൂലമുള്ള വിലയിരുത്തലുകളും ശക്തമാക്കിയിട്ടുണ്ട്. പലരും വർഷങ്ങളായി ജോലിക്കായി അല്ലെങ്കിൽ ചെറിയ വ്യാപാരങ്ങള്‍ക്കായി അനധികൃതമായി എത്തിയവരാണ്. എന്നാൽ ഇപ്പോൾ വോട്ടർപ്പട്ടികയിൽ പേരുകൾ പരിശോധിക്കുമ്പോൾ തങ്ങളുടെ ഐഡന്റിറ്റി നിലനിൽക്കില്ലെന്ന ഭയം ഇവരെ അതിർത്തിയിലേക്ക് തള്ളിക്കളയുന്നു.
തിരികെ പോകുന്നവരെക്കുറിച്ച് ബിഎസ്എഫ് പ്രത്യേക ശ്രദ്ധ പുലർത്തുന്നുണ്ട്. കുറ്റകൃത്യങ്ങളിലോ ഭീകരപ്രവർത്തനങ്ങളിലോ പങ്കെടുത്തിട്ടുണ്ടോ എന്നതടക്കം ഓരോരുത്തരുടെയും പശ്ചാത്തലം പരിശോധിക്കുന്നു. കുറ്റവാളികളല്ലെന്ന് ഉറപ്പായാൽ മാത്രമാണ് ബംഗ്ലാദേശ് ബോർഡർ ഗാർഡിന്റെ അനുമതിയോടെ ഇവരെ നാട്ടിലേക്ക് കടത്തിവിടുന്നത്.
പരിശോധനയിൽ കൃത്യത ഉറപ്പാക്കാൻ ബയോമെട്രിക് സംവിധാനങ്ങളും ഉപയോഗിക്കുന്നു. വിരലടയാളങ്ങളും മറ്റ് തിരിച്ചറിയൽ വിവരങ്ങളും ശേഖരിച്ച് ഇന്ത്യക്കും ബംഗ്ലാദേശിനും ഇടയിൽ വിവര കൈമാറ്റം സാധ്യമാക്കുന്ന രീതിയാണ് ഇപ്പോൾ പ്രാപ്തമായിരിക്കുന്നത്. ഇതിലൂടെ അതിർത്തി ദുരുപയോഗം ചെയ്യുവാൻ സാധ്യതയുള്ളവരെ കണ്ടുപിടിക്കുക എളുപ്പമാകുന്നു.
കൊൽക്കത്തയിലും പരിസരപ്രദേശങ്ങളിലും താൽക്കാലിക ജോലികൾ ചെയ്തു വരുന്നവരാണ് ഇവരിൽ ഭൂരിഭാഗവും. നിർമാണ മേഖല, ചെറിയ വ്യാപാരങ്ങൾ, ഹോട്ടൽ-കേറ്ററിംഗ് രംഗം എന്നിവിടങ്ങളിലുള്ള അനവധി ആളുകളാണ് ഇപ്പോൾ സ്വന്തം നാട്ടിലേക്ക് തിരികെ പോകാൻ തീരുമാനിച്ചിരിക്കുന്നത്. നിയമപരമായ നടപടികൾ നേരിടേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാനാണിത്.
SIR നടപ്പിലാക്കിയതോടെ അനധികൃത കുടിയേറ്റക്കാർക്കിടയിൽ വലിയ ആശങ്കയാണ് പടർന്നത്. പരിശോധനകൾ ശക്തമായാൽ അറസ്റ്റ് ചെയ്യപ്പെടാമെന്നോ തടങ്കലിൽ പോകേണ്ടിവരുമെന്നോ ഉള്ള ഭയം അവരെ സ്വമേധയാ രാജ്യം വിടാൻ പ്രേരിപ്പിച്ചു.
വോട്ടർപട്ടികയുടെ കൃത്യത ഉറപ്പാക്കുക എന്നതാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ലക്ഷ്യം. എന്നാൽ ഈ നടപടിയുടെ സാമൂഹികപ്രഭാവം അതിർത്തി ഗ്രാമങ്ങളിൽ ഏറെ ഗൗരവപ്പെട്ടതാണ്. ചിലർ തങ്ങളുടെ ജീവിതം പുനഃസ്ഥാപിക്കാനുള്ള പ്രതീക്ഷകളോടെയാണ് മടങ്ങുന്നത്. അനധികൃതമായി ഇന്ത്യയിൽ താമസിച്ചാലുള്ള അപകടം, തിരിച്ചറിയപ്പെടാതെ തുടരാനാവില്ലെന്ന് മനസ്സിലാക്കിയ യാഥാർത്ഥ്യം എന്നിവ ചേർന്നാണ് ഈ കൂട്ടപ്പലായനം.
ഒരു രാജ്യത്തിന്റെ അതിർത്തിയിൽ ദിവസേന കാത്തിരിപ്പുകാരുടെ നിരകൾ, ബാഗുകൾ കയ്യിൽ പിടിച്ച് സ്വന്തം നാട്ടിലേക്ക് മടങ്ങുന്നവരുടെ മുഖങ്ങൾ വലിയൊരു സാമൂഹ്യസന്ദേശമാണ് നൽകുന്നത്.
ഇന്ത്യ–ബംഗ്ലദേശ് ബന്ധം, അതിർത്തിസുരക്ഷ, വോട്ടർമാരുടെ വിശ്വസ്തത, ജനസംഖ്യാ വ്യതിയാനങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ, ഈ സംഭവംനിയമനിര്‍മ്മാണ സംവിധാനങളുടെ മുൻ പരിഗണനയായി ഉയരുമെന്നതിൽ സംശയമില്ല.
















