”ചാരം ഭസ്മമതായിടും തൊടവെ, യാചാരം
വിചാരം ശുഭം-
ചേരും രുദ്രവികാരവീചി ചുഴലും
വീഴും നിഴല്‍പ്പാടിലും
സാരം വിഷ്ണുവിലാസമായി നിറയും
മാറത്ത്, നിന്‍മുദ്രയും
ചേരും നല്‍ത്തുളസീരസം വിളയുമാ മാല്യം-
ശിവംവിഷ്ണുവില്‍”
(സര്‍വം സ്വാമിയാകുമ്പോള്‍ ചാരമെല്ലാം വിശ്വാസിക് ദേഹത്തില്‍ ചാര്‍ത്താനുള്ള വിശുദ്ധ ഭസ്മമാകും, ആചാരവും വിചാരവും ശുഭം ചേരുന്നതാകും. ആ ചാരവും ആചാരത്തിലെ രുദ്ര സാന്നിദ്ധ്യവും മാറില്‍ ചേര്‍ക്കുന്ന തുളസീ മാലയുടെ സാന്നിദ്ധ്യം വിഷ്ണു സങ്കല്‍പ്പവും ചേര്‍ത്ത് ശൈവവൈഷ്ണാ ചൈതന്യല്‍ സംയോഗത്തിന്റെ ശക്തിപകരുന്നതാകും.)















