വാഷിംഗ്ടണ്‍: അമേരിക്കയെ വീണ്ടും ഗ്രേറ്റ് (മഹത്തരമായ രാജ്യം) ആക്കി മാറ്റും എന്ന വാഗ്ദാനത്തോടെ ഭരണത്തിലേറിയ ട്രംപിന്റെ മൂക്കിന്‍തുമ്പിന് താഴെ ന്യൂയോര്‍ക്ക് നഗരത്തില്‍ മേയറായി മുസ്ലിങ്ങളുടെ പ്രതിനിധിയായ സൊഹ്റാന്‍ മംദാനി (Zohran Mamdani) എത്തിയതോടെ അമേരിക്ക ഭീതിയില്‍. ബോട്ടുകളില്‍ കൂട്ടത്തോടെ മുസ്ലിം കുടിയേറ്റക്കാര്‍ എത്തുന്നത് തടയും എന്നതായിരുന്നു ട്രംപിന്റെ ഏറ്റവും വലിയവാഗ്ദാനം. അനധികൃത കുടിയേറ്റക്കാരെ തടയാന്‍ വന്‍മതില്‍ പണിയുമെന്നും പഠിക്കാത്തവര്‍ കൂട്ടത്തോടെയെത്തി അമേരിക്കയുടെ ഉല്‍ക്കര്‍ഷേച്ഛയെ നശിപ്പിക്കാന്‍ കഴിയില്ലെന്നതായിരുന്നു ട്രംപ് സ്വപ്നം കണ്ടിരുന്നത്. ആ സ്വപ്നങ്ങളെല്ലാം ഒറ്റയടിക്ക് തകര്‍ക്കുകയായിരുന്നു സൊഹ്റാന്‍ മംദാനി എന്ന മുസ്ലിങ്ങളുടെ പ്രതിനിധിയായി ജയിച്ചുകയറിയ ന്യൂയോര്‍ക്ക് മേയര്‍.
അമേരിക്കയെ ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി ട്രംപ് ഇസ്രയേല്‍ വിരുദ്ധ, ഗാസ അനുകൂല പ്രകടനങ്ങള്‍ അമേരിക്കയിലെ കാമ്പസുകളില്‍ നിരോധിച്ചിരുന്നു. അനധികൃത കുടിയേറ്റം തടയാന്‍ കാമ്പസുകളില്‍ ഉപരിപഠനത്തിന് എത്തുന്നവരെ കര്‍ശനമായി സ്ക്രീന്‍ ചെയ്യാന്‍ തുടങ്ങി. പലസ്തീനെ അനുകൂലിക്കുന്നവരെ പുറത്താക്കി. പക്ഷെ മുസ്ലിം കുടിയേറ്റക്കാര്‍ ശക്തമായി ട്രംപിനെതിരെ പ്രവര്‍ത്തിച്ചു. ന്യൂയോര്‍ക്കിലെ മേയര്‍ തെരഞ്ഞെടുപ്പില്‍ മുസ്ലിങ്ങളുടെ സ്ഥാനാര്‍ത്ഥിയായി സൊഹ്റാന്‍ മംദാനി എന്ന യുവാവ് എത്തി. ലോകമെങ്ങുമുള്ള മുസ്ലിം രാജ്യങ്ങള്‍ സൊഹ്റാന്‍ മംദാനിക്കായി പണമൊഴുക്കി. ആ പണക്കൊഴുപ്പില്‍ പാവങ്ങളുടെ പടത്തലവനായി നിന്ന സൊഹ്റാന്‍ മംദാനി ജയിച്ചു കയറി. ട്രംപിന്റെ മാഗ ആശയങ്ങള്‍ക്കേറ്റ കനത്ത ആഘാതമായിരുന്നു അത്.
.ഇതോടെ ട്രംപ് തടയിട്ട പുറത്തുനിന്നും കൂട്ടത്തോടെയുള്ള മുസ്ലിം കുടിയേറ്റം വീണ്ടും വര്‍ധിച്ചേക്കുമെന്നും ആശങ്ക പരക്കുകയാണ്. കുറഞ്ഞ ചെലവില്‍ ന്യൂയോര്‍ക്കില്‍ താമസസൗകര്യങ്ങള്‍ ഒരുക്കുക എന്നതായിരുന്നു സൊഹ്റാന്‍ മംദാനിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം. ഇത് അമേരിക്കയിലേക്ക് കുടിയേറുന്ന മുസ്ലിം വിഭാഗത്തിന് കുറഞ്ഞചെലവില്‍ താമസസൗകര്യം ഒരുക്കാനുള്ള ഗൂഢപദ്ധതിയാണെന്നും ഇങ്ങിനെ ഒരു അന്തരീക്ഷം രൂപപ്പെട്ടാല്‍ കൂടുതല്‍ മുസ്ലിം രാജ്യങ്ങളില്‍ നിന്നും വിദ്യാഭ്യാസയോഗ്യതയില്ലാത്ത കുടിയേറ്റക്കാര്‍ അമേരിക്കയില്‍ നിറഞ്ഞേക്കുമെന്ന ഭീതിയും വര്‍ധിക്കുന്നു
അമേരിക്കയെ വീണ്ടും പഴയതുപോലെ വെള്ളക്കാരുടെ നാടാക്കി മാറ്റുക എന്ന ട്രംപിന്റെ ലക്ഷ്യത്തിന് കനത്ത മാര്‍ഗ്ഗതടസ്സമാണ് സൊഹ്റാന്‍ മംദാനിയുടെ വിജയം സൃഷ്ടിക്കുന്നത്. വീണ്ടും ന്യൂയോര്‍ക്കില്‍ പലസ്തീന്‍ അനുകൂല പ്രകടനങ്ങള്‍ നടക്കുമെന്ന് ട്രംപ് ഭയക്കുന്നു. മാത്രമല്ല, കുറഞ്ഞ ചെലവില്‍ താമസസൗകര്യം നല്‍കുന്ന നഗരമാക്കി ന്യൂയോര്‍ക്കിനെ മാറ്റുകയാണ് സൊഹ്റാന്‍ മംദാനിയുടെ ലക്ഷ്യം. അതായത് പുറത്ത് നിന്നും അമേരിക്കയിലെ കൂട്ടത്തോടെ എത്തുന്ന മുസ്ലിം കുടിയേറ്റക്കാര്‍ക്ക് കയറിത്താമസിക്കാനുള്ള ഇടമായി ന്യൂയോര്‍ക്ക് മാറുമെന്ന് ട്രംപ് ഭയപ്പെടുന്നു. തന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാനുള്ള നടപടികള്‍ സൊഹ്റാന്‍ മംദാനി കൈക്കൊണ്ടുതുടങ്ങിയിരിക്കുന്നു.
















