Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അമേരിക്കയെ ഗ്രേറ്റ് ആക്കാനുള്ള ട്രംപിന്റെ മാഗ പദ്ധതി തകരുന്നോ? പണപ്പെരുപ്പം കൂടുന്നു, തകര്‍ന്നടിഞ്ഞ് യുഎസ് ഓഹരി വിപണി

അമേരിക്കയെ വീണ്ടും ഗ്രേറ്റ് ആക്കാനും അമേരിക്കയില്‍ ജനിച്ച വെള്ളക്കാര്‍ക്ക് വീണ്ടും തൊഴില്‍ നല്കാനും ഉദ്ദേശിച്ചുള്ള മാഗ പദ്ധതി തകരുകയാണോ? കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി വന്‍തോതില്‍ യുഎസ് ഓഹരിവിപണി തകര്‍ന്നടിയുകയാണ്. മൈക്രോസോഫ്റ്റ്, എന്‍വിഡിയ, ആമസോണ്‍, മെറ്റ തുടങ്ങി പ്രധാന കമ്പനികളുടെ ഓഹരികള്‍ വലിയ നഷ്ടം രേഖപ്പെടുത്തുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2025, 06:03 pm IST
in World, Business
ന്യൂയോര്‍ക്ക് മേയറായി തെരഞ്ഞെടുക്കപ്പെട്ട സൊഹ്റാന്‍ മംദാനി (ഇടത്ത്) തകര്‍ന്നടിഞ്ഞ് യുഎസ് ഓഹരിവിപണി (നടുവില്‍)

ന്യൂയോര്‍ക്ക് മേയറായി തെരഞ്ഞെടുക്കപ്പെട്ട സൊഹ്റാന്‍ മംദാനി (ഇടത്ത്) തകര്‍ന്നടിഞ്ഞ് യുഎസ് ഓഹരിവിപണി (നടുവില്‍)

വാഷിംഗ്ടണ്‍: അമേരിക്കയെ വീണ്ടും ഗ്രേറ്റ് ആക്കാനും അമേരിക്കയില്‍ ജനിച്ച വെള്ളക്കാര്‍ക്ക് വീണ്ടും തൊഴില്‍ നല്കാനും ഉദ്ദേശിച്ചുള്ള മാഗ (MAGA-Make America Great Again) പദ്ധതി തകരുകയാണോ? കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി വന്‍തോതില്‍ യുഎസ് ഓഹരിവിപണി തകര്‍ന്നടിയുകയാണ്. മൈക്രോസോഫ്റ്റ്, എന്‍വിഡിയ, ആമസോണ്‍, മെറ്റ തുടങ്ങി പ്രധാന കമ്പനികളുടെ ഓഹരികള്‍ വലിയ നഷ്ടം രേഖപ്പെടുത്തുന്നു. യുഎസിലെ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തിട്ടുള്ള 30 പ്രമുഖ കമ്പനികളുടെ സ്റ്റോക്ക് മാർക്കറ്റ് സൂചികയായ ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍ ആവറേജ് (ഡിജെഐഎ) വന്‍തോതില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇടിഞ്ഞു. ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ച്, നാസ് ഡാക് എന്നീ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തിട്ടുള്ള വിപണി മൂലധനം ഏറ്റവും കൂടുതലുള്ള 500 കമ്പനികളുടെ ഓഹരികളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ഒരു അമേരിക്കൻ സ്റ്റോക്ക് മാർക്കറ്റ് സൂചികയായ എസ് ആന്‍റ് പി 500 സൂചിക അഥവാ സ്റ്റാൻഡേർഡ് & പൂവേഴ്സ് 500 സൂചികയും നാലാം ദിവസവും തുടര്‍ച്ചയായി ഇടിവ് രേഖപ്പെടുത്തി.

പലിശ നിരക്ക് കുറയ്‌ക്കില്ലെന്ന് ഫെഡ് റിസര്‍വ്വ്, പണപ്പെരുപ്പം കൂടുന്നു

ഇതിന് പ്രധാനകാരണം ഡോളര്‍ പലിശനിരക്ക് കുറയ്‌ക്കാന്‍ സാധ്യതയില്ലെന്ന വാര്‍ത്തകളാണ്. അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡ് റിസര്‍വ്വ് പലിശ നിരക്ക് ഡിസംബര്‍ അവസാനിക്കുംമുന്‍പ് കുറയ്‌ക്കാന്‍ 70 ശതമാനത്തോളം സാധ്യത നേരത്തെ കല്‍പിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇതിനുള്ള സാധ്യത മങ്ങിയിരിക്കുന്നു എന്ന പുതിയ റിപ്പോര്‍ട്ടുകള്‍ ഓഹരി നിക്ഷേപകരില്‍ വലിയ ഭീതി സൃഷ്ടിച്ചതോടെ വന്‍തോതില്‍ ഓഹരികള്‍ വിറ്റഴിക്കപ്പെടുന്നതാണ് ഓഹരിവില ഇടിയാന്‍ കാരണമാകുന്നത്.

 

ഡോളര്‍ പലിശനിരക്ക് കുറച്ചില്ലെങ്കില്‍ വിപണിയിലേക്ക് കൂടുതല്‍പണമിറങ്ങാനുള്ള സാധ്യതയാണ് അടയുക. ഇത് ഇപ്പോള്‍ അപായകരമായ തോതില്‍ തുടരുന്ന പണപ്പെരുപ്പം വീണ്ടും കൂട്ടാന്‍ സാധ്യതയുണ്ട്. ഇപ്പോള്‍ അമേരിക്കയുടെ പണപ്പെരുപ്പം മൂന്ന് ശതമാനം എന്ന തോതില്‍ തുടരുകയാണ്. രണ്ട് ശതമാനം വരെ പണപ്പെരുപ്പമാണ് അനുവദനീയം.

പലിശനിരക്ക് കുറച്ചില്ലെങ്കില്‍ കൂടുതല്‍ നിക്ഷേപകങ്ങള്‍ എത്താന്‍ സാധ്യതയില്ലെന്ന ഭീതിയും നിലനില്‍ക്കുന്നു. കൂടുതല്‍ നിക്ഷേപങ്ങള്‍ എത്തിയില്ലെങ്കില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയില്ല. ഇത് ട്രംപിന്റെ അമേരിക്കയെ വീണ്ടും ഗ്രേറ്റ് ആക്കി മാറ്റുന്ന മാഗ പദ്ധതിക്ക് കടുത്ത ഭീഷണിയാണ്.

സൊഹ്റാന്‍ മംദാനിയുടെ വരവില്‍ ഭീതി

ന്യൂയോര്‍ക്ക് മേയറായി മുസ്ലിം ന്യൂനപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായ സൊഹ്റാന്‍ മംദാനി ജയിച്ചുകയറിയത് ട്രംപ് തടയിട്ട പുറത്തുനിന്നുള്ള മുസ്ലിം കുടിയേറ്റം വീണ്ടും വര്‍ധിപ്പിച്ചേക്കുമെന്നും ആശങ്ക പരക്കുകയാണ്. കുറഞ്ഞ ചെലവില്‍ ന്യൂയോര്‍ക്കില്‍ താമസസൗകര്യങ്ങള്‍ ഒരുക്കുക എന്നതായിരുന്നു സൊഹ്റാന്‍ മംദാനിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം. ഇത് അമേരിക്കയിലേക്ക് കുടിയേറുന്ന മുസ്ലിം വിഭാഗത്തിന് കുറഞ്ഞചെലവില്‍ താമസസൗകര്യം ഒരുക്കാനുള്ള ഗൂഢപദ്ധതിയാണെന്നും ഇങ്ങിനെ ഒരു അന്തരീക്ഷം രൂപപ്പെട്ടാല്‍ കൂടുതല്‍ മുസ്ലിം രാജ്യങ്ങളില്‍ നിന്നും വിദ്യാഭ്യാസയോഗ്യതയില്ലാത്ത കുടിയേറ്റക്കാര്‍ അമേരിക്കയില്‍ നിറഞ്ഞേക്കുമെന്ന ഭീതിയും വര്‍ധിക്കുന്നു. അമേരിക്കയെ വീണ്ടും വെള്ളക്കാരായ അമേരിക്കക്കാരുടെ നാടാക്കി മാറ്റി അമേരിക്കയെ പഴയ അമേരിക്ക പോലെ ഗ്രേറ്റ് ആക്കുകയായിരുന്നു ട്രംപിന്റെ ലക്ഷ്യം. ഇതിനേറ്റ കനത്ത തിരിച്ചടിയായിരുന്നു സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്ക് മേയറായി തെരഞ്ഞെടുക്കപ്പെട്ട രാഷ്‌ട്രീയസംഭവവികാസം.

വ്യാപാരയുദ്ധം തിരിച്ചടിച്ചു

വ്യാപാരത്തീരുവ വര്‍ധിപ്പിച്ച് മറ്റ് രാജ്യങ്ങളിലെ ഉല്‍പന്നങ്ങള്‍ അമേരിക്കയിലേക്ക് വരുന്നതിന് തടയിട്ട ട്രംപിന്റെ നടപടി പല അവശ്യസാധനങ്ങളുടെയും വില വര്‍ധിപ്പിച്ചിരുന്നു. കാപ്പി, തക്കാളി തുടങ്ങിയ പല സാധനങ്ങള്‍ക്കും വില വര്‍ധിച്ചത് പണപ്പെരുപ്പം കൂട്ടാന്‍ ഇടയാക്കിയിരുന്നു. ജനങ്ങളില്‍ നിന്നും സാമ്പത്തിക വിദഗ്ധരില്‍ നിന്നും ഉള്ള സമ്മര്‍ദ്ദത്തിന്റെ ഫലമായി ഈ ഉല്‍പന്നങ്ങളുടെ വ്യാപാരത്തീരുവ കുറയ്‌ക്കാന്‍ ട്രംപ് നിര‍്ബന്ധിതനായിരുന്നു. വ്യാപാരത്തീരുവ ഉയര്‍ത്തി മറ്റ് രാജ്യങ്ങളില്‍ യുഎസിന്റെ ഉല്‍പന്നങ്ങള്‍ എത്തിക്കാനുള്ള ട്രംപിന്റെ പദ്ധതിയാണ് ഇതോടെ തകരുന്നത്.

ബിറ്റ് കോയിനുകള്‍ തകരുന്നു
ക്രിപ്റ്റോകറന്‍സികളുടെ മൂല്യം ട്രംപ് അധികാരത്തില്‍ തിരിച്ചെത്തിയപ്പോള്‍ കുതിച്ചിരുന്നതാണ്. പക്ഷെ ഇപ്പോള്‍ ബിറ്റ് കോയിന്‍, ഡോജികോയിന്‍ ഉള്‍പ്പെടെയുള്ളവയുടെ മൂല്യം തകര്‍ന്നു. ഒരു ബിറ്റ് കോയിന്റെ വില ഒരു ലക്ഷം ഡോളരില്‍ നിന്നും 90000 ഡോളറിലേക്ക് ഇടിഞ്ഞു. ഇതിന് പ്രധാനകാരണം ചൈനയുമായുള്ള വ്യാപാരയുദ്ധത്തില്‍ ഡോളര്‍ അസ്ഥിരപ്പെടുന്നതാണ്. ഡോളര്‍ മൂല്യം കൂടുതല്‍ ഇടിഞ്ഞേക്കുമോ എന്ന ഭീതിയാല്‍ വന്‍നിക്ഷേപകര്‍ കൂടുതല്‍ സുസ്ഥിരമായ സ്വര്‍ണ്ണത്തിലേക്ക് നിക്ഷേപം മാറ്റുകയാണ്. ഇതാണ് ബിറ്റ് കോയിനുകളെ ദുര്‍ബലപ്പെടുത്തിയത്.

Tags: US Dow JonesInflationUS Fed ReserveZohran MamdaniUS EconomyUS share marketbitcoin crash
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

വിലക്കയറ്റം മൂലം ഞെരുങ്ങുന്ന കേരളം

World

മഡുറോയെയും ഭാര്യയെയും പിടികൂടിയത് യുദ്ധത്തിന് സമാനം , ഇത് അംഗീകരിക്കില്ല ; ട്രംപിനെ നേരിട്ട് വിളിച്ച് പ്രതിഷേധിച്ച് മേയർ മംദാനി

രാഹുല്‍ ഗാന്ധി 2024ല്‍ യുഎസില്‍ സന്ദര്‍ശനം നടത്തി ഇന്ത്യയെ വിമര്‍ശിച്ചതിനിടയില്‍ കൂടിക്കാഴ്ച നടത്തിയവരില്‍ രണ്ട് പേര്‍ ഉമര്‍ ഖാലിദിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടവര്‍. രാഹുല്‍ ഗാന്ധിയുടെ വലത്ത് വശത്തായി ഇല്‍ഹാന്‍ ഒമറിനെയും ജാന്‍ ചകോവ്സ്കിയെയും കാണാം (ഇടത്ത്) ഉമര്‍ ഖാലിദ് (വലത്ത്)
India

ഉമര്‍ ഖാലിദിനെ വിട്ടയയ്‌ക്കണമെന്ന് ആവശ്യപ്പെട്ട യുഎസ് കോണ്‍ഗ്രസ് അംഗങ്ങളില്‍ ചിലര്‍ രാഹുല്‍ ഗാന്ധിയെ കണ്ടിരുന്നു

ഉമര്‍ഖാലിദ് ഇടക്കാലജാമ്യത്തിന് ശേഷം തീഹാര്‍ ജയിലിലേക്ക് കയറുന്നു (ഇടത്ത്) ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന്‍ മംദാനി (നടുവില്‍) ഉമര്‍ ഖാലിദിന് വേണ്ടി വാദിക്കുന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ (വലത്ത്)
India

53 പേര്‍ കൊല്ലപ്പെട്ട ദല്‍ഹി കലാപത്തിലെ മുഖ്യപ്രതിയായ ഉമര്‍ഖാലിദ്; സൊഹ്റാന്‍ മംദാനിയും മറ്റും വരുന്നത് കലാപകാരിയെ വെള്ളപൂശാന്‍

World

ന്യൂയോർക്ക് സിറ്റി മേയറായി ഖുർആനിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.