മോസ്‌കോ: ഭാരത റഷ്യ പങ്കാളിത്തത്തിന്റെ വളര്‍ച്ചയും വികാസവും ഇരുരാജ്യങ്ങളുടെയും മാത്രമല്ല, ലോകത്തിന്റെ കൂടി താല്‍പര്യത്തിലാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. മോസ്‌കോയില്‍ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
23-ാമത് വാര്‍ഷിക ഉച്ചകോടിക്കായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഭാരതം സന്ദര്‍ശിക്കുന്നതിനു മുന്നോടിയായുള്ള ചര്‍ച്ചകള്‍ക്കാണ് ജയശങ്കര്‍ മോസ്‌കോയില്‍ എത്തിയത്. വിവിധ മേഖലകളിലെ നിരവധി ഉഭയകക്ഷി കരാറുകള്‍ പുടിന്റെ ഭാരത സന്ദര്‍ശന വേളയില്‍ ഒപ്പുവയ്‌ക്കുമെന്നും ജയശങ്കര്‍ പറഞ്ഞു.
ഉക്രൈന്‍ സംഘര്‍ഷമടക്കമുള്ള വിഷയങ്ങള്‍ ജയശങ്കറും ലാവ്‌റോവും ചര്‍ച്ച ചെയ്തു.
















