തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പു ഡ്യൂട്ടിക്കായി നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ ആദ്യ ഡ്യൂട്ടി അലോട്ട്‌മെന്റ് ലിസ്റ്റ് പൂര്‍ത്തിയായി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇ-ഡ്രോപ്പ് വെബ്സൈറ്റില്‍ https://www.edrop.sec.kerala.gov.in നിയമനഉത്തരവുകള്‍ ലഭ്യമാണ്. ആദ്യഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ട പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കും ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാര്‍ക്കുമുള്ള പരിശീലനകേന്ദ്രം, തീയതി, സമയം ഉള്‍പ്പെടെയുള്ള വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നിശ്ചിതദിവസം പരിശീലനത്തില്‍ പങ്കെടുക്കാന്‍കഴിയാത്തവര്‍ റിട്ടേണിംഗ് ഓഫീസറുടെ അനുമതിയോടെ തൊട്ടടുത്ത ദിവസം പങ്കെടുക്കണം. നവംബര്‍ 25 മുതല്‍ 28 വരെ വിവിധ തീയതികളില്‍ 10 മുതല്‍ ഒന്ന്, രണ്ട് മുതല്‍ അഞ്ച് എന്നിങ്ങനെ രണ്ട് ഷെഡ്യൂളുകളായാണ് പരിശീലനം. ഇ-ഡ്രോപ്പ് സോഫ്റ്റ് വെയറിലൂടെ വിവരങ്ങള്‍ ശേഖരിച്ചാണ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുത്തത്. രജിസ്റ്റേര്‍ഡ് മൊബൈല്‍ നമ്പറില്‍ ലഭ്യമാകുന്ന ഒ.ടി.പി പരിശോധിച്ച് ഇ-ഡ്രോപ്പ് പോര്‍ട്ടലില്‍ യൂസര്‍ ഐഡിയും പാസ് വേഡും നല്‍കി ഉത്തരവ് ഡൗണ്‍ലോഡ്ചെയ്യാം.
















