Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ആഴക്കടല്‍ ദൗത്യം: സമുദ്രാന്തര്‍ ഭാഗത്തേക്കുള്ള ഭാരതത്തിന്റെ കവാടം

രാജ്യത്തെ വികസിത രാഷ്‌ട്രമാക്കിത്തീര്‍ക്കുന്നതിനായി, നാം ഇപ്പോള്‍ 'സമുദ്ര മഥനം' (സമുദ്രം കടയുക) എന്ന ആശയത്തിലെത്തി നില്‍ക്കുകയാണ്. സമുദ്ര മഥനം സാക്ഷാത്കരിക്കുന്നതിലൂടെ, കടലിനടിയിലെ എണ്ണ ശേഖരം, വാതക ശേഖരം എന്നിവ കണ്ടെത്തുന്നതിനുള്ള ദൗത്യം ശക്തമാക്കാന്‍ നാം ആഗ്രഹിക്കുന്നു. അതിനാലാണ് ഭാരതം ദേശീയ ആഴക്കടല്‍ പര്യവേക്ഷണ ദൗത്യം ആരംഭിക്കുന്നത്. - പ്രധാനമന്ത്രി നരേന്ദ്ര മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2025, 07:23 am IST
in Main Article

അജ്ഞാതമായ മേഖലകള്‍ പര്യവേക്ഷണം ചെയ്യുക

നിഗൂഢതകള്‍ ചുരുളഴിയാത്ത ആഴക്കടല്‍, മനുഷ്യരാശിയുടെ ഉത്ഭവത്തിന്റെ രഹസ്യങ്ങള്‍ മാത്രമല്ല, നമ്മുടെ ദീര്‍ഘകാല നിലനില്‍പ്പിനെയും സുരക്ഷയെയും കുറിച്ചുള്ള സൂചനകള്‍ ഉള്‍ക്കൊള്ളുന്നു. അതിന്റെ മറഞ്ഞിരിക്കുന്ന സാധ്യതകള്‍ വെളിച്ചത്തു കൊണ്ടുവരുന്നതിനും, ആഴക്കടലിന്റെ ജൈവവും അജൈവവുമായ സമ്പത്ത് പര്യവേക്ഷണം ചെയ്യുന്നതിനും സുസ്ഥിരമായി ഉപയോഗിക്കുന്നതിനുമുള്ള സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭൗമ ശാസ്ത്ര മന്ത്രാലയം ആഴക്കടല്‍ ദൗത്യം ആരംഭിച്ചത്.

4077 കോടി രൂപയുടെ മൊത്ത നിക്ഷേപത്തോടെ, അഞ്ച് വര്‍ഷം നീളുന്ന ഈ ദൗത്യം ഒറ്റത്തവണ കൊണ്ട് പൂര്‍ത്തിയാകുന്ന ഒന്നല്ല. അത് ഘട്ടം ഘട്ടമായി വികസിക്കും. മത്സ്യബന്ധനം, ഷിപ്പിങ്, ജൈവ സാങ്കേതിക വിദ്യ, വിനോദസഞ്ചാരം അടക്കമുള്ള എല്ലാ സമുദ്രാധിഷ്ഠിത വ്യവസായങ്ങളും ഉള്‍പ്പെടുന്ന ഭാരതത്തിന്റെ നീല സമ്പദ്വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്ന സമ്പൂര്‍ണ്ണ ദേശീയ പദ്ധതിയായാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

സമുദ്രത്തിന്റെ ആഴങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നത് കാലാവസ്ഥാ വ്യതിയാനം പോലുള്ള ആഗോള വെല്ലുവിളികള്‍ക്ക് പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കും. ഇത് പരിഗണിച്ച്, ഐക്യരാഷ്‌ട്രസഭ 2021-2030 ദശകത്തെ ‘സുസ്ഥിര വികസനത്തിനായുള്ള സമുദ്ര ശാസ്ത്രത്തിന്റെ ദശകം’ എന്ന് നാമകരണം ചെയ്തു. 7517 കിലോമീറ്റര്‍ തീരപ്രദേശവും ഒമ്പത് തീരദേശ സംസ്ഥാനങ്ങളും 1382 ദ്വീപുകളുമുള്ള ഭാരതത്തിന്റെ അതുല്യമായ ഭൂമിശാസ്ത്ര പ്രത്യേകതകള്‍ പ്രസ്തുത മേഖലയില്‍ രാജ്യത്തിന് മുന്‍തൂക്കം നല്‍കുന്നു. അതുകൊണ്ടാണ്, പത്ത് പ്രധാന വളര്‍ച്ചാ മാനങ്ങളില്‍ സര്‍ക്കാര്‍ നീല സമ്പദ്വ്യവസ്ഥയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ദൗത്യ ഘടകങ്ങള്‍

ആഴക്കടല്‍ ഖനനത്തിനും മനുഷ്യനെ വഹിക്കുന്ന ആഴക്കടല്‍ പര്യവേക്ഷണ അന്തര്‍വാഹിനികള്‍ക്കുമുള്ള സാങ്കേതികവിദ്യകളുടെ വികസനമാണ് ഇതില്‍ പ്രധാനം.

സമുദ്രത്തിന്റെ 6000 മീറ്റര്‍ ആഴത്തില്‍ വരെ മൂന്ന് പേരെ എത്തിക്കാന്‍ മാനുഷിക ആഴക്കടല്‍ പര്യവേക്ഷണ അന്തര്‍വാഹിനികള്‍ രാജ്യം നിര്‍മിക്കുകയാണ്. ഇതോടൊപ്പം, മധ്യ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ആഴക്കടലില്‍ നിന്ന് പോളിമെറ്റാലിക് തരികള്‍ വേര്‍തിരിച്ചെടുക്കുന്നതിനുള്ള സംയോജിത ഖനന സംവിധാനവും വികസിപ്പിക്കും. അന്താരാഷ്‌ട്ര സീബെഡ് അതോറിറ്റി ആഗോള ചട്ടങ്ങള്‍ രൂപീകരിച്ചു കഴിയുന്നതോടെ, ഭാവിയിലെ വാണിജ്യ ധാതു പര്യവേഷണത്തെ ഈ ഉദ്യമങ്ങള്‍ പിന്തുണയ്‌ക്കും. ഭാരതത്തിന്റെ നീല സമ്പദ്വ്യവസ്ഥയുടെ, വിശിഷ്യാ ആഴക്കടല്‍ ഖനനത്തിലെയും ഊര്‍ജ്ജമേഖലയിലെയും മുന്നേറ്റത്തില്‍ ഈ പദ്ധതി സുപ്രധാന പങ്ക് വഹിക്കുന്നു.

സമുദ്ര കാലാവസ്ഥാ വ്യതിയാന മുന്നറിയിപ്പ് സേവനങ്ങളുടെ വികസനം:

ഋതു മാനങ്ങള്‍ മുതല്‍ ദശാബ്ദ മാനങ്ങള്‍ വരെയുള്ള പ്രധാന കാലാവസ്ഥാ ഘടകങ്ങള്‍ പഠിക്കുന്നതിനും പ്രവചിക്കുന്നതിനുമായി നിരീക്ഷണ സംവിധാനങ്ങളും മോഡല്‍ സ്യൂട്ടും വികസിപ്പിക്കും. കാലാവസ്ഥാ പ്രവണതകളെക്കുറിച്ചുള്ള അവബോധം മെച്ചപ്പെടുത്തുന്നതിനും തീരദേശ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നീല സമ്പദ്വ്യവസ്ഥയ്‌ക്ക് സംഭാവനകള്‍ നല്‍കുന്നതിനും ഈ പ്രൂഫ് ഓഫ് കണ്‍സെപ്റ്റ് സംരംഭം (പ്രായോഗികത തെളിയിക്കുന്നതിനുള്ള പ്രാഥമിക പരിശോധന) ലക്ഷ്യമിടുന്നു.

ആഴക്കടല്‍ ജൈവവൈവിധ്യത്തിന്റെ പര്യവേഷണത്തിനും സംരക്ഷണത്തിനുമുള്ള സാങ്കേതിക നൂതനാശയങ്ങള്‍:

ആഴക്കടല്‍ സസ്യജന്തുജാലങ്ങളുടെയും സൂക്ഷ്മാണുക്കളുടെയും ജൈവ സംരക്ഷണം, ആഴക്കടല്‍ ജൈവ വിഭവങ്ങളുടെ സുസ്ഥിര ഉപയോഗം സംബന്ധിച്ച ഗവേഷണം എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സമുദ്ര മത്സ്യബന്ധനവും അനുബന്ധ സേവനങ്ങളും അടക്കം നീല സമ്പദ്വ്യവസ്ഥയുടെ മുന്‍ഗണനാ മേഖലകളെ ഈ സംരംഭം മുന്നോട്ട് നയിക്കും.

ആഴക്കടല്‍ സര്‍വ്വെയും പര്യവേഷണവും:

ഇന്ത്യന്‍ മഹാസമുദ്രത്തിലെ മധ്യസമുദ്ര തിട്ടകളിലെ (ജലാന്തര്‍ ഭാഗത്തെ പര്‍വത നിരകള്‍) മള്‍ട്ടിമെറ്റല്‍ ഹൈഡ്രോതെര്‍മല്‍ സള്‍ഫൈഡ് സൈറ്റുകള്‍ തിരിച്ചറിയുന്നതില്‍ ഈ സംരംഭം ശ്രദ്ധ കേന്ദ്രീകരിക്കുകയും നീല സമ്പദ്വ്യവസ്ഥയുടെ കീഴിലുള്ള ആഴക്കടല്‍ വിഭവ പര്യവേഷണത്തെ പിന്തുണയ്‌ക്കുകയും ചെയ്യുന്നു.

സമുദ്രത്തില്‍ നിന്നുള്ള ഊര്‍ജ്ജവും ശുദ്ധജലവും:

ഓഫ്ഷോര്‍ ഓഷ്യന്‍ തെര്‍മല്‍ എനര്‍ജി കണ്‍വേര്‍ഷന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഡീസലൈനേഷന്‍ പ്ലാന്റിനായുള്ള പഠനങ്ങളും എഞ്ചിനീയറിംഗ് രൂപകല്‍പ്പനയും ഈ പ്രൂഫ് ഓഫ് കണ്‍സെപ്റ്റ് സംരംഭം നിര്‍ദ്ദേശിക്കുന്നു. ജലാശയ കേന്ദ്രീകൃത ഊര്‍ജ്ജ വികസനത്തില്‍ നീല സമ്പദ്വ്യവസ്ഥ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെയും ഇത് പിന്തുണയ്‌ക്കുന്നു.

സമുദ്ര ജീവശാസ്ത്രത്തിനായുള്ള അഡ്വാന്‍സ്ഡ് മറൈന്‍ സ്റ്റേഷന്‍:

സമുദ്ര ജീവശാസ്ത്രത്തിലും എഞ്ചിനീയറിംഗിലും ശേഷിയും നൂതനാശയങ്ങളും വളര്‍ത്തിയെടുക്കുന്നതിലും ഓണ്‍സൈറ്റ് ഇന്‍കുബേറ്ററുകള്‍ മുഖേന ഗവേഷണത്തെ വ്യാവസായിക ഉത്പന്നങ്ങളാക്കി പരിവര്‍ത്തനം ചെയ്യുന്നതിലും ഈ ഘടകം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇത് നീല സമ്പദ്വ്യവസ്ഥയ്‌ക്ക് കീഴില്‍ സമുദ്ര ജീവശാസ്ത്രം, സമുദ്ര വ്യാപാരം, നിര്‍മ്മാണം എന്നിവയെ പിന്തുണയ്‌ക്കുന്നു.

സമുദ്രയാന്‍ പദ്ധതി- ആഴക്കടലിലേക്കുള്ള കുതിപ്പ്

മനുഷ്യനെ വഹിക്കാവുന്ന ആഴക്കടല്‍ പര്യവേക്ഷണ യാനങ്ങള്‍ മുഖേന ആഴക്കടല്‍ പര്യവേഷണത്തിന്റെ ആദ്യ ഘടകം പ്രാവര്‍ത്തികമാക്കുന്നതിനായി, ആഴക്കടല്‍ ദൗത്യത്തിന്റെ കീഴില്‍ ഭാരതം സമുദ്രയാന്‍ പദ്ധതി ആരംഭിച്ചു.

മൂന്ന് വ്യക്തികളെ സമുദ്രോപരിതലത്തില്‍ നിന്ന് 6,000 മീറ്റര്‍ വരെ ആഴത്തിലേക്ക് കൊണ്ടുപോകാന്‍ കഴിവുള്ള സെല്ഫ് പ്രൊപ്പല്‍ഡ് ആഴക്കടല്‍ പര്യവേഷണ അന്തര്‍ വാഹിനിയായ മത്സ്യ 6000 ഈ പദ്ധതിയുടെ കീഴില്‍ വികസിപ്പിച്ചെടുക്കുന്നു. ശാസ്ത്രീയ ഉപകരണങ്ങളുടെയും പര്യവേഷണ ഉപകരണങ്ങളുടെയും സമഗ്രമായ ഒരു ശ്രേണി സജ്ജീകരിച്ചിരിക്കുന്ന ഈ നൂതന വാഹനം വിപുലമായ ആഴക്കടല്‍ ഗവേഷണം സാധ്യമാക്കും. 12 മണിക്കൂര്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിക്കാനും അടിയന്തര സാഹചര്യങ്ങളില്‍ 96 മണിക്കൂര്‍ വരെ നിലനില്‍ക്കാനും കഴിയും വിധമാണ് ഈ യാനത്തിന്റെ നിര്‍മാണം.

സാങ്കേതികവിദ്യ

2260 മില്ലീമീറ്റര്‍ വ്യാസവും 80 മില്ലീമീറ്റര്‍ കനവുമുള്ള ഗോളാകൃതിയിലുള്ള ടൈറ്റാനിയം അലോയ് വെസ്സലാണ് ഈ അന്തര്‍ വാഹിനി. 600 ബാര്‍ മര്‍ദ്ദവും 3ത്ഥഇ വരെ താഴ്ന്ന താപനിലയും പ്രതിരോധിക്കാന്‍ കഴിയും വിധമാണ് രൂപകല്‍പ്പന.
ഐഎസ്ആര്‍ഒയുടെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്റര്‍ വികസിപ്പിച്ചെടുത്ത ഹൈ പെനട്രേഷന്‍ ഇലക്ട്രോണ്‍ ബീം വെല്‍ഡിങ് പ്രക്രിയ എന്ന പ്രത്യേക വെല്‍ഡിങ് പ്രക്രിയയിലൂടെയാണ് ടൈറ്റാനിയം വെസല്‍ നിര്‍മ്മിച്ചിരിക്കുന്നത്. 700 പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് പ്രക്രിയയ്‌ക്ക് പൂര്‍ണ്ണത കൈവരിക്കാനായത്.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജി, ങീഋട, ഐഎസ്ആര്‍ഒ, വിക്രം സാരാഭായ് സ്പേസ് സെന്റര്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഈ മനുഷ്യ നിയന്ത്രിത അന്തര്‍ വാഹിനി വികസിപ്പിക്കുന്നത്.

പരീക്ഷണങ്ങള്‍: സാധൂകരണത്തിലേക്കുള്ള പ്രയാണം

ശക്തി, നിയന്ത്രണം, സ്ഥിരത, സുരക്ഷ എന്നിവയുള്‍പ്പെടെ ‘മത്സ്യ’ യിലെ സംവിധാനങ്ങള്‍ എത്രത്തോളം സമഗ്രമായി പ്രവര്‍ത്തിക്കുന്നുവെന്ന് പരിശോധിക്കുന്നതിനായി കരയിലും വെള്ളത്തിലും പൂര്‍ണ്ണതോതില്‍ പരീക്ഷിച്ചു. ഭാരതത്തിന്റെ ആദ്യത്തെ 5000 മീറ്റര്‍ ആഴക്കടല്‍ സംരംഭത്തിലൂടെ മറ്റൊരു പ്രധാന നാഴികക്കല്ലും കൈവരിക്കാനായി. അര ഡസനില്‍ താഴെ രാജ്യങ്ങള്‍ മാത്രം അംഗങ്ങളായ എലൈറ്റ് ഗ്രൂപ്പിന്റെ ഭാഗമായി ഇതോടെ ഭാരതം മാറി.

പ്രധാന വസ്തുതകള്‍

1. 2021ല്‍ ആരംഭിച്ച ആഴക്കടല്‍ ദൗത്യം, സമുദ്ര സമ്പത്ത് സുസ്ഥിരമായി പ്രയോജനപ്പെടുത്തുന്നതിലും നീല സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

2. ആഴക്കടല്‍ ദൗത്യത്തിന്റെ കീഴിലുള്ള സമുദ്രയാന്‍ പദ്ധതിയുടെ ഭാഗമായി, മനുഷ്യനെ വഹിക്കുന്ന ഭാരതത്തിന്റെ ആദ്യത്തെ ആഴക്കടല്‍ അന്തര്‍ വാഹിനിയായ ‘മത്സ്യ 6000’ വികസിപ്പിക്കുന്നു.

3. 2025 ആഗസ്തില്‍ അക്വനോട്ട്സ് കമാന്‍ഡര്‍ ജതീന്ദര്‍ പാല്‍ സിങ്ങും രാജു രമേശും ആഴക്കടലില്‍ 5000 മീറ്റര്‍ താഴേയ്‌ക്ക് വരെ ഡൈവ് നടത്തി ഈ മേഖലയില്‍ ഭാരതത്തിന്റെ പ്രഥമ നേട്ടം കരസ്ഥമാക്കി.

4. ആന്‍ഡമാന്‍ കടലിലെ 1173 മീറ്റര്‍ ആഴത്തില്‍ നിന്ന് 100 കിലോഗ്രാമില്‍ കൂടുതല്‍ കൊബാള്‍ട്ട് സമ്പുഷ്ട പോളിമെറ്റാലിക് തരികള്‍ ശേഖരിച്ചു.

Tags: ആഴക്കടല്‍ ദൗത്യംDeep Sea MissionIndia's Gateway to the Deep Sea
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആഴക്കടല്‍ ദൗത്യത്തിനു കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; അഞ്ചുവര്‍ഷത്തെ ചെലവ് 4077 കോടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.