Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പഞ്ചതന്മാത്രകളുടെ പഞ്ചീകരണം

ടി.എന്‍. ജ്യോതീന്ദ്രനാഥ് by ടി.എന്‍. ജ്യോതീന്ദ്രനാഥ്
Nov 16, 2025, 05:58 am IST
in Samskriti

വായു ചലനാത്മകമാണ്. എപ്പോഴും അത് ചലിച്ചു കൊണ്ടിരിക്കുന്നു. വായു സൂക്ഷ്മപ്രപഞ്ചത്തിലെ പഞ്ചതന്മാത്രകളില്‍ ഒന്നാണ്. വായു ചലിക്കുന്നതിന്നാലാണ് പഞ്ചതന്മാത്രകളുടെ പഞ്ചീകരണപ്രക്രിയ ഉണ്ടായത്. അങ്ങനെ പഞ്ചീകരണപ്രക്രിയയുടെ മിശ്രമായി സ്ഥൂലപ്രപഞ്ചത്തിന് കാരണമായ പരമാണുക്കള്‍ ഉണ്ടായി. വായു അണുക്കളില്‍ ഉള്ളത് കൊണ്ട് അവ വീണ്ടും ചലിക്കുകയും തല്‍ഫലമായി അവ തമ്മില്‍ യോജിച്ച് പദാര്‍ത്ഥങ്ങള്‍ ഉത്ഭവിക്കുകയും ചെയ്യുന്നു. വായുവിന്റെ സൃഷ്ടിപരമായ അനുലോമന ചലനഫലമായി അണുക്കള്‍ സംഘടിച്ച് നിലനില്‍ ക്കുന്നു.ഈ വായു തന്നെ സംഹാരപരമായി പ്രതിലോമ മായി ചലിക്കുമ്പോള്‍ ആ പദാര്‍ത്ഥത്തിന്റെ നില്‍നില്‍പ്പ് അവസാനിക്കുകയും വിഘടനം ആരംഭിക്കുകയും ചെയ്യുന്നു.സ്ഥൂലപ്രപഞ്ചത്തില്‍ പരമാണുക്കളുടെ ഒരു വലിയ പ്രവാഹം വായു ചലനത്താല്‍ നടന്നുകൊണ്ടി രിക്കുന്നു.

പഞ്ചൗതികവസ്തുക്കള്‍ ആ ഒഴുക്കിലെ ചുഴികളാണ്. ആഹാരത്തില്‍ നിന്നും അനുനിമിഷം പരമാണുക്കളെ ചലിപ്പിച്ച് അടുപ്പിച്ച് പരിണമിപ്പിച്ച് സംഘടിപ്പിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ സംഘടിച്ച പരമാണുക്കളെ വിഘടിപ്പിച്ച് വെളിയിലേക്ക് തള്ളികൊണ്ടും ഇരിക്കുകയാണ്. ഈ അവസ്ഥ നദികളിലെ ചുഴികള്‍ക്ക് സമമാണ്. പാഞ്ഞൊഴുകി വരുന്ന വെള്ളം ചുഴിയില്‍ അകപ്പെടുകയും ചുഴിയില്‍പ്പെട്ട വെള്ളം ഒഴുക്കില്‍ പെട്ടു പോവുകയും ചെയ്തുകൊണ്ടേയിരിക്കുന്നു. അകലെ നിന്ന് നോക്കുമ്പോള്‍ ആ ചുഴിക്ക് ഒന്നും സംഭവിച്ചിട്ടില്ലാത്തതുപോലെ അത് അവിടെ തന്നെ തുടരുന്നതായി നമുക്ക് തോന്നുന്നു. പക്ഷേ ഒഴുക്കിന്റെ ശക്തിക്കനുശരണമായി ചുഴിക്ക് പുഷ്ടികൂടുതല്‍ കുറവ് അനുഭവപ്പെടുന്നു. ദിവസങ്ങള്‍ കഴിയുന്തോറും പഴയ ചുഴികള്‍ അപ്രത്യക്ഷമാവുകയും പുതിയചുഴികള്‍ രൂപപ്പെടുകയും ചെയ്യുന്നു. ഒരു ചുഴി നദിയിലെ ഒഴുക്ക് നിശ്ശേഷം തീരുന്നതുവരെയോ ഒരു നിശ്ചിതസമയം വരെയോ മാത്രമാണ് നില്‍നില്‍ക്കുന്നത്.

ആ ഒഴുക്കില്‍പ്പെട്ടു വരുന്ന വസ്തുക്കള്‍ ചുഴിയില്‍ അകപ്പെട്ടാല്‍ ചുഴിക്ക് അസ്വസ്ഥത ഉണ്ടാവുക സ്വാഭാവികമാണ്. പ്രപഞ്ചത്തിലെ ഒഴുക്കില്‍ കാണുന്ന ചുഴികളുടെ കഥയും ഇത് പോലെതന്നെ. ഈ തത്വത്തിന്റെ അടിസ്ഥാനത്തില്‍ ജനിച്ചുവളര്‍ന്ന് നശിക്കുന്ന എല്ലാ ജീവജാലങ്ങളിലും ബാല്യം, യൗവ്വനം, വാര്‍ദ്ധക്യം എന്ന മൂന്ന് ഘട്ടങ്ങള്‍ ഉണ്ട്. ബാല്യം വിഘടിക്കുന്നതിനേക്കാള്‍ കൂടുതല്‍ സംഘടിക്കുന്ന പ്രായം (അതായത് വളര്‍ച്ച), യൗവ്വനം -വിഘടിക്കുന്നത്രതന്നെ സംഘടിക്കുന്ന പ്രായം (അതായത് നിലനില്‍പ്പ്), വാര്‍ദ്ധക്യം -വിഘടിക്കുന്നത്ര സംഘടിക്കാത്ത പ്രായം (ഭാഗികമായ നാശം.)
ശരീരത്തുനിന്നും അനുനിമിഷം അണുക്കള്‍ വിഘടിച്ച് അകന്നുകൊണ്ടിരിക്കുന്നു. അത്‌കൊണ്ട് ആ ശരീരത്തിനു ചുറ്റും അതിന്റെതായ അണുക്കള്‍ തിങ്ങിയും അകലും തോറും അകന്നും കാണും. ഒരു ജീവിക്കു ചുറ്റും അതിന്റെതായ അണുക്കള്‍ തിങ്ങിനില്‍ക്കുന്ന ഭാഗത്തെ ആ ജീവിയുടെ മണ്ഡലം എന്നു പറയുന്നു. ജീവിയുടെ ജീവിയുടെ ശരീരത്തിന്റെ വലിപ്പത്തിന്റെ ഏറ്റക്കുറവനുസരിച്ച് മണ്ഡലത്തിന്റെ വ്യാസത്തിന് എറ്റക്കുറവുണ്ടാകുന്നു. വേപ്പുതുടങ്ങിയ വൃക്ഷങ്ങളുടെ ചുവട്ടില്‍കൂടി സഞ്ചരിക്കുന്നതും അവിടെ വിശ്രമിക്കുന്നതും നല്ലതാണെന്നും ചാര് തുടങ്ങിയ വൃക്ഷങ്ങളുടെ ചുവട്ടില്‍കൂടി സഞ്ചരിക്കുന്നതുപോലെ തെറ്റാണെന്നും പറയുന്നത്. മനുഷ്യനെ സംബന്ധിച്ചിടത്തോളം അവനു ചറ്റും സ്ഥൂലശരീരാണുക്കള്‍ ഉള്ളത് പോലെ തന്നെ സൂക്ഷ്മശരീരത്തിന്റെ ശക്തിയുമുണ്ട്. പതിനാറംഗുലം അകലെ വരെ ഈ ശക്തി വ്യാപിക്കുന്നുണ്ടെന്ന് ഹൈന്ദവദര്‍ശനകാരന്മാര്‍ പറയുന്നു. ഈ സൂക്ഷ്മശക്തി അടുത്തു സഹകരിക്കുന്നവരിലേക്ക് പകരുവാന്‍ എളുപ്പമുള്ളതാണ്. എപ്പോഴും സജ്ജനങ്ങളുമൊത്തു കഴിയണമെന്നും ദുര്‍ജനങ്ങളെ കഴിയുന്നിടത്തോളം അകറ്റിനിറുത്തണമെന്നും പറയുവാന്‍ കാരണം. പ്രപഞ്ചത്തില്‍ നമുക്കറിയുവാന്‍ കഴിയുന്ന എല്ലാ ശക്തിവിശേഷങ്ങളും വായുധര്‍മ്മമാണ്. വായു ചലിച്ചില്ലെങ്കില്‍ പ്രപഞ്ചത്തിലുള്ള എല്ലാ വസ്തുക്കളും അവയ്‌ക്ക് കാരണമായ പരമാണുക്കളും അവയ്‌ക്ക് കാരണമായ തന്മാത്രകള്‍ വരെയും സ്തംഭിക്കുകയാണ്. ത്രിദോഷങ്ങളിലെ പിത്തകഫങ്ങള്‍ കൂടി പ്രവര്‍ത്തന ക്ഷമമാകുന്നത് വാതധര്‍മ്മം കൊണ്ടാണ്. ഇപ്രകാരം മൂന്നുദോഷങ്ങളില്‍വച്ച് പിത്തം, കഫം ഇവയ്‌ക്കുള്ള ചേഷ്ടാശക്തി വായുനിമിത്തം സംഭവിക്കുന്നതാകയാല്‍ വായു പ്രധാനദോഷമാണെന്ന് പരിഗണിക്കുന്നു.

ആയുസ്സ്, ബലം, ദേഹധാരണം എന്നിവ വായു നിമിത്തമാണ് ഉണ്ടാകുന്നത് എന്നും ഈ ലോകത്തിനുതന്നെയും പ്രഭുവായിട്ടുള്ളത് വായുവാണെന്ന് ആത്രേയന്‍ പറയുന്നു. ശരീരത്തെ കര്‍മ്മക്ഷമമാക്കിത്തീര്‍ക്കുന്നത് വായുവാണെന്നും, അത് പ്രാണനാകുന്നുവെന്നും ഗര്‍ഭോപനിഷത്തിലും കാണുന്നു. ആധുനിക ശാസ്ത്രജ്ഞന്മാര്‍ ഞരമ്പുമണ്ഡല ത്തില്‍ വായുസ്ഥിതി ചെയ്യുന്നതായും അത് പ്രാണനോടുചേര്‍ന്ന് ശാരീരമായ സകലചേഷ്ടകളെയും വഹിക്കുന്നുയെന്നു പറയുന്നു. അത് നിമിത്തം വായുവിനും പ്രാണനും ഭിന്നഭാവം കല്‍പ്പിക്കാവുന്ന തുമാണ്. വായുകോപമെന്നത് അന്തഃകരണത്തിന്റെ ബാഹ്യപ്രേരണനിമിത്തം ജ്ഞാനേന്ദ്രിയങ്ങള്‍ക്ക് വന്നുകൂടുന്ന വികാരങ്ങളുടെ ഫലമാകുന്നു. പ്രാണന് സംഭവിക്കാവുന്ന വികാരങ്ങള്‍ മുഴുവനും വായുവിനും ജ്ഞാനേന്ദ്രിയകര്‍മ്മേന്ദ്രിയങ്ങള്‍ക്കും സംബന്ധിക്കുകയും ചെയ്യുന്നുണ്ട്. വായുവിന് ഞരമ്പുമണ്ഡലം അധിഷ്ടാനമാകുന്നു. വായുവിനെപോലെ പ്രാണനും സര്‍വവ്യാപിയാണെങ്കിലും അതിന് ആകാശത്തില്‍ നിന്ന് പരമായസ്ഥാനത്തില്‍മാത്രം വ്യാപികത്വം സംഭവിക്കുന്നതല്ലാതെ പ്രത്യേകമായ അധിഷ്ഠാനമില്ല. ഈ വായു തന്നെയാണ് വാതം. ആയുര്‍വേദക്കാര്‍ സാമാന്യമായി വാതവികാരം മുതലായവയ്‌ക്കാണ് രോഗഹേതുത്വം എന്ന് പറയുന്നത്.

Tags: SamskritiquinquenilizationPentamolecular
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സര്‍വ്വനാശത്തിന്റെ സംഗരങ്ങള്‍

Samskriti

വേദക്ഷേത്രത്തിന്റെ വിശേഷങ്ങളിലൂടെ

Samskriti

വേദപഠനവും ഐശ്വര്യവും

Samskriti

പുനര്‍ജന്മം എന്ന സത്യം

Samskriti

ഇന്ന് സംസ്‌കൃത ദിനം: ഭാഷ മാന്യതയുടെ മാനദണ്ഡമാകുമ്പോള്‍

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.