പാലക്കാട്: ചെര്‍പ്പുളശ്ശേരി പൊലീസ് സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ ഹൗസ് ഓഫീസറെ പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശി ബിനു തോമസ് (52) ആണ് ജീവനൊടുക്കിയത്. വൈകിട്ടോടെ സഹപ്രവര്‍ത്തകരാണ് ഇന്‍സ്‌പെക്ടര്‍
ബിനു തോമസിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി. ആറുമാസം മുമ്പാണ് ബിനു തോമസ് ട്രാന്‍സ്ഫറായി ചെര്‍പ്പുളശ്ശേരിയില്‍ ചുമതലയേറ്റത്. ജീവനൊടക്കാനുള്ള കാരണമെന്തെന്ന് വ്യക്തമല്ല.
















