Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അല്‍ഫലാ യൂണിവേഴ്സിറ്റിയിലെ 15 ഡോക്ടര്‍മാര്‍ ഒളിവില്‍; മൂന്ന് ഡോക്ടര്‍മാരെക്കൂടി അറസ്റ്റ് ചെയ്തു; ഈ ഇസ്ലാം മെഡിക്കല്‍ കോളെജ് ഭീകരകേന്ദ്രം?

അറസ്റ്റിലായ ഭീകരന്‍ ഡോക്ടര്‍ മുസമ്മിലുമായി ബന്ധപ്പെട്ടിട്ടുള്ള അല്‍ഫല യൂണിവേഴ്സിറ്റിയിലെ 15 ഡോക്ടര്‍മാര്‍ ഒളിവില്‍ പോയി. എന്‍ഐഎ ഇവരുടെ ഫോണ്‍നമ്പറുകളില്‍ വിളിച്ചപ്പോഴാണ് ഫോണ്‍ സ്വിച്ചോഫ് ചെയ്ത ഇവര്‍ ഒളിവിലാണെന്ന് കണ്ടെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2025, 06:03 pm IST
in India

ന്യൂദല്‍ഹി: അറസ്റ്റിലായ ഭീകരന്‍ ഡോക്ടര്‍ മുസമ്മിലുമായി ബന്ധപ്പെട്ടിട്ടുള്ള അല്‍ഫല യൂണിവേഴ്സിറ്റിയിലെ 15 ഡോക്ടര്‍മാര്‍ ഒളിവില്‍ പോയി. എന്‍ഐഎ ഇവരുടെ ഫോണ്‍നമ്പറുകളില്‍ വിളിച്ചപ്പോഴാണ് ഫോണ്‍ സ്വിച്ചോഫ് ചെയ്ത ശേഷം ഈ ഡോക്ടര്‍മാരെല്ലാം ഒളിവിലാണെന്ന് കണ്ടെത്തിയത്. ഇതോടെ ഹരിയാനയിലെ ഫരീദാബാദിലുള്ള മുസ്ലിം ബിസിനസുകാരനായ ജാവേദ് അഹമ്മദ് സിദ്ദീഖിയുടെ ഉടമസ്ഥതയിലുള്ള അല്‍ ഫലാ യൂണിവേഴ്സിറ്റി ഭീകരരെ ഊട്ടിവളര്‍ത്തുന്ന, പാകിസ്ഥാന്‍ ഭീകരസംഘടനയായ ജെയഷ് എ മുഹമ്മദുമായും ജമ്മു കശ്മീരിലെ ഭീകരരുമായും ബന്ധമുള്ള കേന്ദ്രമാണെന്ന സംശയത്തിന്റെ നിഴലിലാണ്. .

ഹരിയാനയില്‍ നൂഹില്‍ ദല്‍ഹി പൊലീസും കേന്ദ്ര ഏജന്‍സിയും നടത്തിയ റെയ്ഡില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഇതില്‍ ഒരാള്‍ ചൈനയില്‍ എംബിബിഎസ് പഠനം കഴിഞ്ഞ ശേഷം അല്‍ ഫലാ യൂണിവേഴ്സിറ്റിയില്‍ ഇന്‍റേണ്‍ഷിപ്പ് നടത്തുന്ന ഡോക്ടറാണ്. മറ്റ് രണ്ട് പേര്‍ക്കും അല്‍ഫലാ യൂണിവേഴ്സിറ്റിയുമായി ബന്ധമുണ്ട്. ഈ ഡോക്ടര്‍മാരും പല കുറി ഡോക്ടര്‍ മുസമ്മലുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇവരുടെ ഫോണുകളില്‍ സംശയാസ്പദമായ മറ്റ് നമ്പറുകളുമുണ്ട്.

അല്‍ ഫലാ യൂണിവേഴ്സിറ്റി ഉടമ മുസ്ലിം ബിസിനസുകാരനായ ജാവേദ് അഹമ്മദ് സിദ്ദീഖിയുടെ പേരിലുള്ള 15 ബിസിനസുകളിലും കൃത്രിമങ്ങള്‍ ഉണ്ടെന്ന് പറയുന്നു. ഇതില്‍ ഏഴ് ബിസിനസ് സ്ഥാപനങ്ങള്‍ക്കും ഒരേ മേല്‍വിലാസമാണ്. പലതിന്റെയും ഉടമകള്‍ അല്‍ ഫലാ യൂണിവേഴ്സിറ്റിയില്‍ ജോലി ചെയ്യുന്നവര്‍ തന്നെയാണ്. അല്‍ഫലാ യൂണിവേഴ്സിറ്റിയുടെ മുഴുവന്‍ സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നുണ്ട്. അല്‍ഫലാ യൂണിവേഴ്സിറ്റിയില്‍ വന്നുപോകുന്ന എല്ലാവരേയും പൊലീസ് സ്കാന്‍ ചെയ്യുന്നുണ്ട്.

അല്‍ഫലാ യൂണിവേഴ്സിറ്റി, അല്‍ ഫലാ സ്കൂള്‍ ഓഫ് മെഡിക്കല്‍ സയന്‍സസ്, അല്‍ ഫലാ ഹോസ്പിറ്റല്‍ എന്നിവ ഈ ഭീകരഡോക്ടര്‍മാര്‍ വിലസിയിരുന്ന ഇടങ്ങളാണ്. അല്‍ ഫലാ യൂണിവേഴ്സിറ്റിയുമായി ജമ്മുകശ്മീര്‍ മെഡിക്കല്‍ കോളെജിലെ ഭീകരസംഘടനകളുമായി ബന്ധമുള്ള പല ഡോക്ടര്‍മാര്‍ക്കും ബന്ധമുണ്ട്. ജമ്മു കശ്മീരിലെ പല ഡോക്ടര്‍മാരും ഇന്‍റേണ്‍ഷിപ്പിനോ ജോലിയ്‌ക്കോ എത്തുന്നതും ഹരിയാനയിലെ അല്‍ ഫലാ ഹോസ്പിറ്റലിലാണ്. ഈയിടെ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ഭീകരബന്ധം മൂലം വിലക്കിയ ഒരു പ്രൊഫസര്‍ക്ക് അല്‍ ഫലാ യൂണിവേഴ്സിറ്റിയില്‍ ജോലി നല്‍കിയിരുന്നു.

അല്‍ഫലാ യൂണിവേഴ്സിറ്റി, ഹോസ്പിറ്റല്‍, മെഡിക്കല്‍ സയന്‍സസ്….ഡോക്ടര്‍മാരായ ഭീകരരെ പാലൂട്ടി വളര്‍ത്തും കേന്ദ്രം

അല്‍ ഫലാ യൂണിവേഴ്സിറ്റിയുമായി ജമ്മുകശ്മീര്‍ മെഡിക്കല്‍ കോളെജിലെ ഭീകരസംഘടനകളുമായി ബന്ധമുള്ള പല ഡോക്ടര്‍മാര്‍ക്കും ബന്ധമുണ്ട്. ജമ്മു കശ്മീരിലെ പല ഡോക്ടര്‍മാരും ഇന്‍റേണ്‍ഷിപ്പിനോ ജോലിയ്‌ക്കോ എത്തുന്നതും ഹരിയാനയിലെ അല്‍ ഫലാ ഹോസ്പിറ്റലിലാണ്. ഈയിടെ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ഭീകരബന്ധം മൂലം വിലക്കിയ ഒരു പ്രൊഫസര്‍ക്ക് അല്‍ ഫലാ യൂണിവേഴ്സിറ്റിയില്‍ ജോലി നല്‍കിയിരുന്നു.
അല്‍ഫലാ യൂണിവേഴ്സിറ്റിയില്‍ പഠിപ്പിക്കുന്ന ഡോക്ടര്‍ മുസമ്മല്‍ വാടകയ്‌ക്കെടുത്ത രണ്ട് മുറികളില്‍ നിന്നാണ് മൊത്തം 2900 കിലോഗ്രാം വരുന്ന അമോണിയം നൈട്രേറ്റ് കണ്ടെത്തിയത്. ഒരു മുറിയില്‍ നിന്നും 360കിലോഗ്രാമും മറ്റൊരു മുറിയില്‍ നിന്നും 2560 കിലോഗ്രാമും അമോണിയം നൈട്രേറ്റ് കണ്ടെത്തിയിരുന്നു. ദല്‍ഹിയില്‍ അമോണിയം നൈട്രേറ്റ് നിറച്ച കാര്‍ ഡിറ്റൊനേറ്റര്‍ ഉപയോഗിച്ച് സ്ഫോടനം നടത്തിയ ഡോക്ടര്‍ ഉമ്മര്‍ നബിയും അല്‍ ഫലാ യൂണിവേഴ്സിറ്റിയിലെ ‍ഡോക്ടറാണ്. ജെയ്ഷ് എ മുഹമ്മദിന്റെ വനിതാ വിംഗ് സ്ഥാപിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുത്ത, ഇന്ത്യയില്‍ സ്ഫോടനപരമ്പര നടത്താന്‍വേണ്ടി ആയുധങ്ങളും സ്ഫോടകവസ്തുക്കളും രഹസ്യമായി കടത്തിയിരുന്ന വനിതാ ഡോക്ടറായ ഷഹീന്‍ ഷഹീദും അല്‍ഫലാ യൂണിവേഴ്സിറ്റിയില്‍ പഠിപ്പിക്കുന്ന ഡോക്ടറാണ്. ഇവര്‍ മൂന്നു പേരുമായും അടുത്ത ബന്ധമുള്ള ആളാണ് ജമ്മുകശ്മീരിലെ ഗവ.മെഡിക്കല്‍ കോളെജില്‍ പഠിക്കുന്ന ഡോക്ടര്‍ ആദില്‍ റാഥര്. ഇയാളുടെ സ്വകാര്യ ഡ്രോയറില്‍ സൂക്ഷിച്ച എകെ 47 തോക്ക് പിടിച്ചെടുത്തതിന് ശേഷം ഇയാളെ പിടികൂടിയതിന് പിന്നാലെയാണ് ഈ സംഘത്തില്‍പെട്ട അല്‍ഫലാ യൂണിവേഴ്സിറ്റിയിലെ ഡോക്ടര്‍മാര്‍ ഒന്നൊന്നായി കുടുങ്ങിയത്. നേരത്തെ ജമ്മു കശ്മീരില്‍ ജെയ്ഷ് എ മുഹമ്മദിന്റെ 27 ഭീകര പോസ്റ്ററുകള്‍ പതിപ്പിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഡോക്ടര്‍ ആദില്‍ റാഥറിനെ കണ്ടെത്തിയത്. ഡോക്ടര്‍ ആദില്‍ റാഥറിന്റെ ജ്യേഷ്ഠനായ ഡോക്ടര്‍ മുഹമ്മദ് റാഥറാണ് പാകിസ്ഥാനിലെ ജെയ്ഷ് എ മുഹമ്മദുമായും തുര്‍ക്കിയിലെ ജെയ്ഷ് എ മുഹമ്മദിന്റെ ഏജന്‍റുമായും നേരിട്ട് ബന്ധമുള്ളയാള്‍. ഇയാളാണ് മുഖ്യ ആസൂത്രകന്‍.

നേരത്തെ ഇന്ത്യയില്‍ സ്ഫോടനപരമ്പര നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. പക്ഷെ പദ്ധതികള്‍ വേണ്ടതുപോലെ നടക്കാത്തതിനാല്‍ സ്ഫോടനപരമ്പര നടപ്പിലാക്കാനുള്ള പദ്ധതി നീട്ടിവെച്ചു. പിന്നീട് ഡിസംബര്‍ ആറിന് ആറിടത്ത് വന്‍സ്ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടു. ഇതിനിടയില്‍ ഗ്രൂപ്പിലെ ചിലര്‍ പിടിയിലായതോടെയാണ് തിരക്കിട്ട് ഡോക്ടര്‍ ഉമ്മര്‍ നബി ദല്‍ഹിയില്‍ സ്ഫോടനം നടത്തിയത്. 13 പേര്‍ കൊല്ലപ്പെട്ടു. 33 വാഹനങ്ങള്‍ ചാമ്പലായി. ഇതിന് പ്രതികാരനടപടിയായി ഡോക്ടര്‍ ഉമ്മര്‍ നബിയുടെ പുല്‍വാമയിലെ വീട് സൈന്യം തകര്‍ത്തിരുന്നു.

 

 

Tags: Jaish e MohammadAlfalah UnivetsityDoctor MuzammelAl Falah owner Javed Ahmed Siddiqui
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Review

സമൂഹമാധ്യമങ്ങളിലും ട്രെന്‍ഡിങ്ങായി ദുരന്തര്‍… ഇന്ത്യയില്‍ ഭീകരവാദം വിതയ്‌ക്കുന്ന കറാച്ചിയിലെ ലായറി ഗ്യാങ്സ്റ്ററിനെ പൊളിച്ചടുക്കുന്ന സിനിമ

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാനിലെ തീവ്രവാദപരിശീലനകേന്ദ്രങ്ങളില്‍ ഹാമര്‍ ബോംബ് നാശം വിതയ്ക്കുന്നു (വലത്ത്) ഫ്രാന്‍സിലെ സഫ്രാന്‍ കമ്പനി നിര്‍മ്മിക്കുന്ന ഹാമര്‍ ബോംബ് (ഇടത്ത്)
India

ജെയ്ഷ് എ മുഹമ്മദ്, ലഷ്കര്‍ എ ത്വയിബ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത ഹാമര്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ ഫ്രാന്‍സിന്റെ അനുമതി; ചൈനയ്‌ക്കും പാകിസ്ഥാനും പേടി

India

അല്‍ ഫലാഹ് യൂണിവേഴ്സിറ്റിയിലെ പത്ത് ഡോക്ടര്‍മാര്‍ ഒളിവില്‍ ; ഏത് പാതാളത്തില്‍ ഒളിച്ചാലും പിടിക്കുമെന്ന് അമിത് ഷാ

Kerala

അൽ ഫലാഹ് യൂണിവേഴ്സിറ്റി സ്ഥാപകരെ വെളുപ്പിക്കാൻ അടുപ്പുകൂട്ടി ചർച്ച ചെയ്യുന്ന വൈറ്റ്കോളർ വൺ ചാനലിന് അഡ്വാൻസ് പൂച്ചാണ്ടികൾ; പരിഹസിച്ച് ശ്രീജിത് പണിക്കർ

India

ഷഹീന്റെ ലഷ്‌കര്‍ ബന്ധവും ഉമറിന്റെ ജയ്‌ഷെ ബന്ധവും വെളിവായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.