കോഴിക്കോട് : സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയില്‍ നിന്ന് നഗ്‌ന ഫോട്ടോ ആവശ്യപ്പെട്ട യുവാവ് പിടിയിലായി. കാസര്‍കോട് കാട്ടിപ്പളം സ്വദേശി ഷിബിന്‍ (29) ആണ് അറസ്റ്റിലായത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.
ബേപ്പൂര്‍ സ്വദേശിനിയായ 10-ാം ക്ലാസുകാരിയെ സംവിധായകനാണെന്ന വ്യാജേന വിളിച്ച് സിനിമയില്‍ അഭിനയിപ്പിക്കാമെന്നു പറഞ്ഞ് പ്രലോഭിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വാട്‌സാപ്പിലൂടെ പെണ്‍കുട്ടിയുടെ നഗ്‌ന ഫോട്ടോ ആവശ്യപ്പെട്ട് നിരന്തരം മെസേജ് അയയ്‌ക്കാന്‍ തുടങ്ങിയതോടെയാണ് പെണ്‍കുട്ടി രക്ഷിതാക്കളുടെ സഹായത്തോടെ പൊലീസില്‍ പരാതിപ്പെട്ടത്. ബേപ്പൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കാസര്‍കോട് നിന്ന് അറസ്റ്റു ചെയ്തത്. പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തത്.
















