കൊച്ചി : ശബരിമല സ്വര്‍ണക്കവര്‍ച്ച, സ്വര്‍ണപ്പാളികളുടെ ശാസ്ത്രീയ പരിശോധനയ്‌ക്കുള്ള സാമ്പിള്‍ ശേഖരണം 17ന് നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കി.17ന് ഉച്ചപൂജയ്‌ക്ക് ശേഷം സാമ്പിള്‍ ശേഖരിക്കാം. തന്ത്രിയുടെ കൂടി നിലപാടറിഞ്ഞ ശേഷമാണ് തീരുമാനം.നേരത്തെ സാമ്പിള്‍ ശേഖരിക്കാന്‍ പ്രത്യേക അന്വേഷണ സംഘം അനുമതി തേടിയിരുന്നു.
2019 ,2025ലെയും ദ്വാരപാലകപ്പാളി,സ്തംഭപ്പാളി എന്നിവ പരിശോധിക്കും. 1998 ല്‍ വിജയ് മല്യസ്വര്‍ണം പൊതിഞ്ഞ സ്തംഭപ്പാളികളുടെ ഭാഗവും പരിശോധിക്കും.ഇതിലൂടെ നഷ്ടപ്പെട്ട സ്വര്‍ണം കണ്ടെത്താനാകും. ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണം പൂശാന്‍ നല്‍കാത്ത പാളികളിലും ശാസ്ത്രീയ പരിശോധന നടക്കും.
അതിനിടെ, ശബരിമല സ്വര്‍ണകൊള്ളയില്‍ പ്രതികളുടെ റിമാന്‍ഡ് കാലാവധി ഈ മാസം 27 വരെ നീട്ടി. മുരാരി ബാബു, ഉണ്ണികൃഷ്ണന്‍ പോറ്റി എന്നിവരുടെ കസ്റ്റഡി കാലാവധി പത്തനംതിട്ട റാന്നി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് നീട്ടിയത്.
















