കണ്ണൂര്‍:എഡിഎം നവീന്‍ ബാബുവിന്റെ മരണം സംബന്ധിച്ച കേസ് അന്വേഷിച്ച പ്രത്യേക സംഘത്തിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ സിപിഎം സ്ഥാനാര്‍ഥി.അസിസ്റ്റന്റ് കമ്മിഷണറായിരുന്ന ടി.കെ. രത്‌നകുമാറാണ് ശ്രീകണ്ഠപുരം നഗരസഭ ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ജോലിയില്‍ നിന്ന് മാര്‍ച്ചില്‍ വിരമിച്ച ശേഷമാണ് രത്‌നകുമാര്‍ മത്സരിക്കാനെത്തുന്നത്.
കണ്ണൂര്‍ റേഞ്ച് ഐജിയുടെ മേല്‍നോട്ടത്തില്‍ സിറ്റി പൊലീസ് കമ്മിഷണര്‍ അജിത്കുമാര്‍, അസി. കമ്മിഷണറായിരുന്ന രത്‌നകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് എ ഡി എം നവീന്‍ ബാബുവിന്റെ മരണം അന്വേഷിച്ചത്. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയാണ് കേസിലെ ഏക പ്രതി. അന്വേഷണം ശരിയായ രീതിയിലായിരുന്നില്ലെന്നും തുടരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ കുടുംബം കോടതിയെ സമീപിച്ചിരിക്കുകയാണ്.
സിപിഎമ്മിന്റെ ഉറച്ച കോട്ടയായ കോട്ടൂര്‍ വാര്‍ഡിലാണ് രത്നകുമാര്‍ ജനവിധി തേടുന്നത്. രത്‌നകുമാറിനെ സ്ഥാനാര്‍ഥിയാക്കിയത് ഉദ്ദിഷ്ട കാര്യം സാധിച്ചു കൊടുത്തതിന്റെ ഉപകാര സ്മരണയാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
















