തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി തന്നെ മത്സരിപ്പിക്കാത്തത് വിവാദങ്ങള്‍ ഭയന്നല്ലെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍.മത്സരിപ്പിക്കേണ്ട എന്ന് തീരുമാനിക്കാന്‍ പാര്‍ട്ടിക്ക് അവകാശമുണ്ടെന്നും അവര്‍ പറഞ്ഞു.
വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയായാല്‍ അവിടെ മാത്രമായി ചുരുങ്ങിപ്പോകുമെന്ന് പറഞ്ഞ മേയര്‍ നിയമസഭയിലേക്ക് മത്സരിക്കുമോ ഇല്ലയോ എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും പ്രതികരിച്ചു. ധിക്കാരി എന്ന് വിളിക്കുന്നത് താനൊരു സ്ത്രീ ആയതുകൊണ്ടാണ്. സ്ത്രീകളെ അംഗീകരിക്കാത്തവരാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ആര്യാ രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
ആര്യാ രാജേന്ദ്രനെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനാണ് പാര്‍ട്ടി നീക്കമെന്നാണ് പൊതുവെ സംസാരം.
















