മനോരമ ചാനലിന്റെ തെരഞ്ഞെടുപ്പ് സംവാദത്തിനിടെ ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനും സിപിഎം നേതാവ് ആർഷോയും തമ്മിൽ ഏറ്റുമുട്ടിയ സംഭവം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ചർച്ചയ്‌ക്കിടെ ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു. ഇതോടെ സിപിഎം – ബിജെപി പ്രവർത്തകരും സംഘർഷത്തിലേക്ക് എത്തിയിരുന്നു. എന്നാൽ, പോലീസ് ഇടപെട്ട് അന്തരീക്ഷം ശാന്തമാക്കി.
എന്നാൽ സംഘർഷത്തിനിടെ പ്രശാന്ത് ശിവൻ ആർഷോയെ തല്ലിയതായാണ് സോഷ്യൽ മീഡിയയിൽ ചർച്ചകൾ. ഇതോടെ പ്രശാന്ത് ശിവനെതിരെ വധഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ് സ്വർണ്ണക്കടത്ത് കോട്ടേഷൻ ഗുണ്ട അർജുൻ ആയങ്കി.
ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് അർജുൻ ആയങ്കി വധഭീഷണി മുഴക്കിയത്. ഭരണത്തിൽ ആയതുകൊണ്ട് സൈലന്റ് ആയി
നല്ലനടപ്പിന് നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു വിഭാഗം സ്ലീപ്പർ സെൽസ് പാർട്ടിക്കുണ്ട്. പാർട്ടി പരിപാടികളിലോ ജാഥകളിലോ അവരെ കണ്ടെന്ന് വരില്ല. പക്ഷേ പാർട്ടിക്ക് നേരെ ഒരാക്രമണം ഉണ്ടായാൽ അതിനെ പ്രതിരോധിക്കാനും തിരിച്ചടിക്കാനും അവർ ആദ്യം ഓടിയെത്തും.
ജീവനും ജീവിതവും മറന്ന് പോരാടും യുദ്ധം ചെയ്യും എന്നാണ് അർജുൻ കുറിച്ചിരിക്കുന്നത്.
പോസ്റ്റ് ഇങ്ങനെ,
പാലക്കാടുള്ള പ്രശാന്ത് സിവനോടാണ്….
തുടരും സിനിമ ഇറങ്ങിയപ്പോൾ മോഹൻലാലിന്റെ സ്ലീപ്പർ സെൽ ഫാൻസിനെപ്പറ്റി ഒരു സംസാരം ഉണ്ടായി
മോഹൻലാലിന്റെ നല്ല സിനിമ ഇറങ്ങിയാൽ പ്രായഭേദമന്യേ ജനങ്ങൾ തിയേറ്ററിൽ ഇരച്ചുകയറും
അങ്ങനൊരു പ്രതിഭാസം മോഹൻലാലിനുണ്ട്.
അങ്ങനൊരു പ്രതിഭാസം സിപിഎമ്മിനുമുണ്ട്
ഭരണത്തിൽ ആയതുകൊണ്ട് സൈലന്റ് ആയി
നല്ലനടപ്പിന് നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു വിഭാഗം സ്ലീപ്പർ സെൽസ് പാർട്ടിക്കുണ്ട്. പാർട്ടി പരിപാടികളിലോ ജാഥകളിലോ അവരെ കണ്ടെന്ന് വരില്ല. പക്ഷേ പാർട്ടിക്ക് നേരെ ഒരാക്രമണം ഉണ്ടായാൽ അതിനെ പ്രതിരോധിക്കാനും തിരിച്ചടിക്കാനും അവർ ആദ്യം ഓടിയെത്തും.
ജീവനും ജീവിതവും മറന്ന് പോരാടും യുദ്ധം ചെയ്യും.
പാർട്ടി പ്രതിനിധിയെ ആക്രമിച്ചാലും അത് പാർട്ടിക്ക് നേരെയുള്ള കയ്യേറ്റമാണ് അവിടെ വ്യക്തിയില്ല…!!
പാലക്കാടുള്ള പ്രശാന്ത് ശിവനോടാണ്…
















