തിരുവനന്തപുരം : 2026 ല്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ കൊച്ചിയും. ലോകപ്രശസ്തമായ ബുക്കിംഗ്.കോം തയാറാക്കിയ 10 ട്രെന്‍ഡിംഗ് ഡെസ്റ്റിനേഷനുകളുടെ പട്ടികയില്‍ ആണ് കൊച്ചി ഇടം പിടിച്ചത്.
ലോകോത്തര ഡെസ്റ്റിനേഷനുകള്‍ ഉള്‍പ്പെട്ട പട്ടികയിലാണ് കൊച്ചി ഇടം നേടിയത്. പട്ടികയില്‍ ഇന്ത്യയില്‍ നിന്നുള്ള ഏക ഡെസ്റ്റിനേഷന്‍ ആണ് കൊച്ചി. കേരള ടൂറിസത്തിനു ലഭിച്ച ആഗോള അംഗീകാരം ആണിതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
Booking.com പുറത്തിറക്കിയ പട്ടികയില്‍ വിയറ്റ്‌നാം, സ്‌പെയിന്‍, കൊളംബിയ, ചൈന, ബ്രസീല്‍, ഓസ്‌ട്രേലിയ, ജര്‍മ്മനി, യുഎസ്എ തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയില്‍ നിന്ന് കേരളം മാത്രമാണ് ഇടംപിടിച്ചത്.സാംസ്‌കാരിക പൈതൃകം, രുചിയുടെ ലോകം, മനോഹര തീരങ്ങള്‍ ഇതാണ് നമ്മുടെ കൊച്ചിയുടെ മാജിക് എന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
















