തിരുവനന്തപുരം: 2025-26 അദ്ധ്യയന വര്‍ഷത്തെ എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകളുടെ മൂന്നാംഘട്ട അലോട്ട്മെന്റിന് ശേഷം ഒഴിവുളള സീറ്റുകളിലേക്ക് സ്‌ട്രേ വേക്കന്‍സി ഫില്ലിംഗ് അലോട്ട്മെന്റ് നടത്തും. പ്രവേശന പരീക്ഷാ കമ്മീഷണര്‍ പ്രസിദ്ധീകരിച്ച കേരള സ്റ്റേറ്റ് മെഡിക്കല്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുളള വിദ്യാര്‍ത്ഥികള്‍ക്ക് സ്‌ട്രേ വേക്കന്‍സി ഫില്ലിംഗ് അലോട്ട്മെന്റിനായി നവംബര്‍ 13 രാത്രി 11.59 വരെ ഓണ്‍ലൈനായി ഓപ്ഷനുകള്‍ നല്‍കാം. വിശദവിവരങ്ങള്‍ക്ക്: www.cee.kerala.gov.in, 0471-2525300.
















