തിരുവനന്തപുരം: വിവാഹിതയെ വശീകരിച്ച് കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ സിവില്‍ പോലീസ് ഓഫീസര്‍ ഉള്‍പ്പെടെ മൂന്നു പ്രതികള്‍ക്ക് 10 വര്‍ഷം കഠിനതടവും 50000 രൂപ വീതം പിഴയും. നെയ്യാറ്റിന്‍കര സ്വദേശിനിയെ പ്രണയം നടിച്ച് ഒന്നാം പ്രതി പാപ്പനംകോട് എസ്റ്റേറ്റ്, വാറുവിളാകത്ത് ഷാന മന്‍സിലില്‍ സച്ചു എന്ന സജാദ് (33) വശീകരിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും തുടര്‍ന്ന് മറ്റു രണ്ടു സുഹൃത്തുക്കള്‍ക്ക് നിര്‍ബന്ധപൂര്‍വം കാഴ്ചവയ്‌ക്കുകയുമായിരുന്നു. സജാദിനെക്കൂടാതെ രണ്ടാം പ്രതി വിളയില്‍ക്കോണം ലക്ഷംവീട് കോളനി ശ്രീജിത്ത് ഭവനില്‍ ശ്രീജിത്ത് (32), മൂന്നാം പ്രതി തൃശൂര്‍ ജില്ലയിലെ ട്രാഫിക് വിഭാഗം സിവില്‍ പോലീസ് ഓഫീസറും ചൂഴാറ്റുകോട്ട നിരപ്പുവിള ആശ്രയയില്‍ അഭയന്‍ (47) എന്നിവരെയാണ് ശിക്ഷിച്ചത്.
2016ലായിരുന്നു കേസിനാസ്പദമായ സംഭവം.
















