പാറ്റ്‌ന: ബീഹാർ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ വോ്ട്ടിങ് ശതമാനം 67.14. അവസാന ഘട്ടത്തിലും ശക്തമായ വോട്ടർ പങ്കാളിത്തമാണ് ബീഹാറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. വൈകുന്നേരം 5 മണി വരെയുള്ള കണക്കാണ് 67.14%. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അവസാന കണക്ക് വൈകാതെ വന്നേക്കും.
ആദ്യ ഘട്ടത്തിൽ 65.8 ശതമാനമായിരുന്നു തെരഞ്ഞെടുപ്പുകമ്മീഷന്റെ കണക്ക്.
ഇരു സഖ്യങ്ങളിലെയും നേതാക്കൾ തങ്ങളുടെ സാധ്യതകളിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ആദ്യ ഘട്ടത്തിൽ കണ്ട ‘മാറ്റം’ ഇപ്പോൾ ഭരണകക്ഷിയായ നാഷണൽ ഡെമോക്രാറ്റിക് അലയൻസിനെ (എൻഡിഎ) പുറത്താക്കാൻ ഒരു ‘വലിയ തരംഗമായി’ മാറിയെന്ന് രാഷ്‌ട്രീയ ജനതാദൾ (ആർജെഡി) എംപി മനോജ് ഝാ പറഞ്ഞു. എന്നാൽ, വീണ്ടും അധികാരത്തിൽവരുമെന്നു മാത്രമല്ല, കൂടുതൽ സീറ്റുകളോടെ എൻഡിഎ ഭരണത്തിലെത്തുമെന്ന് ബിജെപി- ജെഡിയു നേതാക്കൾ പറഞ്ഞു.
















