ലഖ്നൗ : ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) ഞായറാഴ്ച അഹമ്മദാബാദിൽ അറസ്റ്റ് ചെയ്ത മൂന്ന് ഭീകരരിൽ ഒരാൾ ഉത്തർപ്രദേശിലെ ഷംലി ജില്ലയിലെ ജിൻഝാന സ്വദേശിയാണെന്ന് കണ്ടെത്തി. അറസ്റ്റിലായ യുവാവ് ആസാദ്, ജിൻഝാനയിലെ മൊഹല്ല ശേഖ മൈതാനി സ്വദേശിയാണെന്നാണ് റിപ്പോർട്ട്.
അഹമ്മദാബാദിൽ ആയുധങ്ങൾ വിതരണം ചെയ്യുന്നതിനിടെയാണ് മൂന്ന് ഭീകരരെ ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ പ്രതികളിൽ ഒരാളായ ആസാദിന്റെ പേര് പുറത്തുവന്നതിനെത്തുടർന്ന് ഷംലി പോലീസിനും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേ സമയം ആസാദിനെതിരായ ആരോപണങ്ങൾ കുടുംബം പൂർണ്ണമായും നിഷേധിച്ചു. തന്റെ സഹോദരൻ മുസാഫർനഗറിലെ ബുധാനയിലുള്ള ഒരു മദ്രസയിൽ അറബി പഠിക്കുന്നുണ്ടെന്ന്. മൂന്ന് ദിവസം മുമ്പ് അദ്ദേഹം അഹമ്മദാബാദിലേക്ക് പോയിരുന്നു. തന്റെ മൂത്ത സഹോദരിയുടെ മകളെ വീട്ടിലേക്ക് കൊണ്ടുവരുമെന്ന് പറഞ്ഞാണ് അദ്ദേഹം പോയതെന്ന് അറസ്റ്റിലായ ആസാദിന്റെ സഹോദരൻ ഷഹ്‌സാദ് പറഞ്ഞു.
സഹോദരന് പുറമെ ആസാദിന്റെ പിതാവ് സുലൈമാൻ പറയുന്നത് തന്റെ മകൻ ഒരു തെറ്റിലും ഉൾപ്പെട്ടിട്ടില്ല എന്നാണ്. ബുധാനയിലെ ഒരു മദ്രസയിൽ അറബി പഠിക്കുകയാണ് മകൻ. തയ്യൽക്കാരനായും മെക്കാനിക്കായും ജോലി ചെയ്യുന്നുണ്ട്. വ്യാഴാഴ്ചകളിൽ ബുധാനയിൽ പോയി ശനിയാഴ്ചകളിൽ തിരിച്ചെത്തുമായിരുന്നു. നവംബർ 6-നോ 7-നോ മരുമകളെ കൂട്ടിക്കൊണ്ടുവരാൻ പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ മകൻ ഇതുവരെ തിരിച്ചെത്തിയില്ല. ഗുജറാത്ത് പോലീസ് അവനെ എന്തിനാണ് അറസ്റ്റ് ചെയ്തതെന്നോ എങ്ങനെ അറസ്റ്റ് ചെയ്തതെന്നോ ഞങ്ങൾക്ക് അറിയില്ലെന്നും പിതാവ് പറയുന്നു.
അതേ സമയം എടിഎസ് സംഘം ആസാദിന്റെ പശ്ചാത്തലം, ബന്ധങ്ങൾ, പ്രവർത്തനങ്ങൾ എന്നിവ അന്വേഷിക്കുന്നുണ്ട്. നിലവിൽ ഷംലി പോലീസും പ്രാദേശിക ഇന്റലിജൻസും ഗ്രാമത്തിൽ ക്യാമ്പ് ചെയ്ത് ആസാദുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചുവരികയാണ്.
















