ന്യൂദല്‍ഹി: ശശിതരൂര്‍ കോണ്‍ഗ്രസ് എംപിയായും കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗമായും തുടരുന്നത് കോണ്‍ഗ്രസിന്റെ ജനാധിപത്യ, സ്വതന്ത്ര മനോഭാവം കൊണ്ടാണെന്ന് കോണ്‍ഗ്രസിന്റെ മീഡിയ ആന്‍ഡ് പബ്ലിസിറ്റി വിഭാഗം മേധാവി പവന്‍ ഖേര എക്സില്‍ കുറിച്ചു. ‘എല്ലായ്‌പ്പോഴും പോലെ, ഡോ. ശശി തരൂര്‍ തനിക്കുവേണ്ടി സംസാരിക്കുന്നു, അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പ്രസ്താവനയില്‍ നിന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പൂര്‍ണ്ണമായും അകലംപാലിക്കുന്നു. ‘
ബിജെപിയുടെ സമുന്നത നേതാവായ എല്‍ കെ അദ്വാനിയെ പ്രശംസിച്ചുകൊണ്ട് ശശി തരൂര്‍ നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു പവന്‍ ഖേര.
















