തിരുവനന്തപുരം: ജാതീയമായി അധിക്ഷേപിച്ചുവെന്ന പിഎച്ച്ഡി ഗവേഷക വിദ്യാര്‍ത്ഥി വിപിന്‍ വിജയന്‌റെ പരാതിയില്‍ കേരള സര്‍വകലാശാല സംസ്‌കൃതം വകുപ്പ് മേധാവി സി എന്‍ വിജയകുമാരിക്കെതിരെ പട്ടികജാതി- പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരം ശ്രീകാര്യം പൊലീസ് കേസെടുത്തു.
2015ല്‍ വിപിന്‍ വിജയന്‍ എംഫിലിനു പഠിക്കുമ്പോള്‍ മുതല്‍ വിജയകുമാരിയായിരുന്നു ഗൈഡ്. അക്കാലം മുതല്‍ ജാതി പറഞ്ഞ് അധിക്ഷേപിക്കാറുണ്ടായിരുന്നുവെന്നാണ് ആക്‌ഷേപം. നീച ജാതിക്കാര്‍ എത്ര ശ്രമിച്ചാലും സംസ്‌കൃതം പഠിക്കാനാവില്ലെന്നും പുലയനും പറയനും
വന്നതോടെ സംസ്‌കൃതത്തിന്റെ മഹിമ നഷ്ടപ്പെട്ടെന്നും വിജയകുമാരി പറഞ്ഞതായി എഫ്ഐആറില്‍ ചൂണ്ടിക്കാട്ടുന്നു.
















