ടേക്കിയോ: ജപ്പാനില്‍ ഭൂകമ്പ പരമ്പര. വടക്കന്‍ പസഫിക് മേഖലയില്‍ ഭൂകമ്പം 6.8 തീവ്രത രേഖപ്പെടുത്തി. അധികൃതര്‍ സുനാമി മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും ആവശ്യപ്പെട്ടു.
ഇവാട്ടെയിലെ മിയാക്കോയില്‍ പ്രാദേശിക സമയം വൈകുന്നേരം 5:37 നായിരുന്നു ആദ്യത്തെ സുനാമി. ഭൂകമ്പത്തെത്തുടര്‍ന്ന്, ആളുകള്‍ ഭയന്ന് വീടുകള്‍ വിട്ട് ഓടിപ്പോയി. തുടര്‍ച്ചയായി അഞ്ച് തുടര്‍ചലനങ്ങള്‍ ഉണ്ടായത് കൂടുതല്‍ പരിഭ്രാന്തി സൃഷ്ടിച്ചു. നിലവില്‍, ഭൂകമ്പത്തില്‍ ആളപായമൊന്നും ഉണ്ടായിട്ടില്ല. തുടര്‍ചലനങ്ങളെ തുടര്‍ന്ന് ജപ്പാന്റെ കാലാവസ്ഥാ വകുപ്പ് രാജ്യത്തിന്റെ കിഴക്കന്‍ തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തീരപ്രദേശങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
















