കൊച്ചി ; വന്ദേഭാരത് ട്രയിനിൽ വിദ്യാർഥികൾ ഗണഗീതം പാടിയ സംഭവത്തിൽ സുപ്രീം കോടതി സ്വമേധയാ കേസ് എടുക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി.
‘ ആർഎസ്എസ് ഒരു നിഗൂഢ സംഘടനയാണ്. കുട്ടികളെ കൊണ്ട് കൊലച്ചോറു വാരിക്കുകയാണ്. നടന്നത് രാഷ്‌ട്ര വിരുദ്ധമായ പ്രവർത്തനമാണ്. ഇത് ദേശഭക്തി ഗാനം ആണെങ്കിൽ ആർ എസ് എസുകാർ പാടിക്കോട്ടെ ‘ എന്നുമാണ് എം എ ബേബി പറഞ്ഞത്.
അതേസമയം, വന്ദേഭാരത് ട്രയിനിലെ ഔദ്യോഗിക ചടങ്ങിൽ വിദ്യാർഥികളെകൊണ്ട് ഗണഗീതം പാടിപ്പിച്ചത് ശരിയല്ലെന്ന് മന്ത്രി ആർ ബിന്ദു. വിദ്യാർഥികളെ കൊണ്ട് പാടിപ്പിച്ചത് സ്കൂളാണ്. ചടങ്ങ് സംഘടിപ്പിച്ചവർക്കെതിരെ നടപടി എടുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
റെയിൽവേ ബിജെപിയുടെ തറവാട്ട് സ്വത്തല്ല. ഔദ്യോഗിക പരിപാടികൾ ആർ.എസ് എസ് ന്റെ ഗണഗീതം പാടാനുള്ള വേദിയല്ല എന്നാണ് ബിന്ദുവിന്റെ വാദം.
















