സ്വതന്ത്രഭാരതം തപസ്യയായഹോ
സന്തതം കാണുന്ന മഹായശസ്വികള്‍
സരസ്സിലെന്നുമേ തളിര്‍ത്തു പൂക്കുന്ന
സരസിജം മാറ്റും സൗവര്‍ണ്ണ ദീപ്തിയായ്!
സരസ്വതീ മന്ത്രം സദാ ജപിച്ചിട്ടും
സരസമായ് കാര്യം നിരന്തരം ചൊല്ലി
സദാ വിളങ്ങുന്നു സുവര്‍ണ്ണഭാരതം
സുദീപ്തം, സുശോഭിതം, സുന്ദരമനോഹരം!
സത്തായ ജ്ഞാനത്തിന്‍ സാരമറിഞ്ഞതില്‍
സ്വപ്‌നസുന്ദരം ദര്‍ശനം ഉള്‍ച്ചേര്‍ത്ത്
സപ്തവര്‍ണ്ണദ്യുതിയേകി,അഭംഗുരം
സുവര്‍ണ്ണ രേഖയായ് മാറുന്നു ഭാരതീ!
സന്നിഹിതം എന്നും മാനവസേവയേ
സമ്മോഹനം എന്നും മാനവനന്‍മ താന്‍
സത്തായ മാതൃക സാമൂഹ്യസേവനം
സത്കാര്യമേ ദേവകാര്യം, സുസ്സമ്മതം!
സത്യകഥനമീ ഭാരതപൈതൃകം
സന്‍മാര്‍ഗ്ഗദര്‍ശനം ഭാരതവീക്ഷണം
സത്കര്‍മ്മ നിര്‍ഭരം ഭാരതസംസ്‌കാരം
സദാ വിളങ്ങുന്നു, നിസ്തന്ദ്രം, ‘സദ് യജ്ഞ’മായ്
















