കോട്ടയം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വേണ്ടത്ര ചികില്‍സ കിട്ടാതെ ഹൃദ്‌രോഗി മരിച്ച സംഭവം സജീവ ചര്‍ച്ചയാകുമ്പോഴും പൊങ്ങച്ചം പറച്ചില്‍ ഒട്ടും കുറയ്‌ക്കാതെ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇടുക്കി ജില്ലയില്‍ രണ്ട് കാത്ത് ലാബുകള്‍ അനുവദിച്ചതായും ഇതോടെ രാജ്യത്ത് എല്ലാ ജില്ലകളിലും കാത്ത് ലാബുള്ള സംസ്ഥാനമായി കേരളം മാറുമെന്നുമാണ് മന്ത്രി ഇന്നു നടത്തിയ പ്രഖ്യാപനം. ഉള്ള ആശുപത്രികളില്‍ വേണ്ടത്ര സൗകര്യം ഇല്ലാതെ രോഗികള്‍ നരകിക്കുമ്പോള്‍ രാജ്യത്ത് കേരളമാണ് മുന്നില്‍ എന്ന് പേരെടുക്കാനാണ് മന്ത്രിയ്‌ക്കു തിടുക്കം. അതിന്‌റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മന്ത്രി ഇന്നു നടത്തിയ പ്രഖ്യാപനത്തിലും നിഴലിക്കുന്നത്.
ചികില്‍സ കിട്ടാതെ തറയില്‍ കിടന്ന് മരിച്ച ഹൃദ്‌രോഗി വേണുവിന്‌റെ ചിതയുടെ ചൂടാറും മുന്‍പ് മന്ത്രി നടത്തിയ അവകാശവാദം അപക്വമായിപ്പോയെന്ന് പാര്‍ട്ടി അണികളില്‍ പോലും അഭിപ്രായമുണ്ട്.
















