ന്യൂദൽഹി: ലോകത്ത് പ്രതിദിനം 3,90,000 കുഞ്ഞുങ്ങൾ ജനിക്കുന്നുവെന്നാണ് കണക്ക്. അവരിൽ കൂടുതൽ കുട്ടികളും അവിവാഹിതരായ മാതാപിതാക്കൾക്ക് ജനിക്കുന്നവരാണെന്നാണ് സർവേ കണക്കുകൾ. ഇത് വിവാഹേതര ജനനമാണ്, ‘നോൺ വെഡ്‌ലോക് ബെർത്ത്‌സ്’ എന്നാണ് ഈ കുട്ടികൾ അറിയപ്പെടുന്നത്.
യുഎസിൽ, വിവാഹേതര ജനനങ്ങൾ ഒരുകാലത്ത് അപൂർവമായിരുന്നു. ഇന്ന്, 10 ൽ 4 എണ്ണം വിവാഹേതര ജനനങ്ങളാണെന്ന് വേൾഡ് പോപ്പുലേഷൻ റിവ്യൂ റിപ്പോർട്ട് പറയുന്നു. യുകെ കേന്ദ്രമായാണ് പോപ്പുലേഷൻ മാറ്റേഴ്‌സ് എന്ന ഈ റിസർച്ച് സ്ഥാപനം പ്രവർത്തിക്കുന്നത്.
50% കുട്ടികളും വിവാഹിതരാകാത്ത രക്ഷിതാക്കൾക്ക് ജനിക്കുന്ന രാജ്യങ്ങൾ
മെക്‌സിക്കോ, ഐസ്‌ലാൻഡ്, ഫ്രാൻസ്, ഡെൻമാർക്ക്, സ്വീഡൻ, നോർവേ എന്നിവയാണ്. നിരവധി രാജ്യങ്ങളിൽ വിവാഹേതര ജനനങ്ങളുടെ എണ്ണം 50% കവിയുന്നു.
ചില രാജ്യങ്ങളിൽ അവിവാഹിത ജനനങ്ങളുടെ എണ്ണം കൂടുതലാണ. 2019 മുതൽ 2020 വരെ ചിലിയും കോസ്റ്റാറിക്കയുമാണ് ഈ പട്ടികയിൽ മുന്നിൽ, യഥാക്രമം 75.1% ഉം 72.5% ഉം കുട്ടികൾ ജനിച്ചു. മൊത്തത്തിൽ, 2019 – 2020 ലെ ഒഇസിഡി (ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡവലപ്‌മെന്റ്) ഡാറ്റ പ്രകാരം, മൊത്തം 15 രാജ്യങ്ങളിൽ അവിവാഹിത ജനനങ്ങളുടെ ശതമാനം 50% കവിയുന്നുണ്ട്.
യുണൈറ്റഡ് സ്‌റ്റേറ്റ്‌സിൽ, ഏകദേശം 40% ജനനങ്ങളും വിവാഹബന്ധത്തിന് പുറത്താണ്. ഏകദേശം 70% കുട്ടികളും വിവാഹത്തിന് പുറത്താണ് ജനിക്കുന്ന ഐസ്‌ലാൻഡിൽ, പലരും ഇപ്പോഴും രണ്ട് മാതാപിതാക്കളുള്ള വീടുകളിലാണ് ജീവിതം ആരംഭിക്കുന്നത്, എന്നാൽ പിന്നീട് ബന്ധം പിരിയൽ മൂലം ഒറ്റ രക്ഷിതാവ് മാത്രമാകാൻ കാരണമാകുന്നു.











