പത്തനംതിട്ട: ശബരിമലയിലെ ഓഡിറ്റിങ്ങില്‍ കൃത്യതയില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടുമ്പോള്‍, ദേവസ്വം മരാമത്തില്‍ ഇതുവരെ ഓഡിറ്റിങ് നടന്നിട്ടില്ലെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. കരാറുകാരും ദേവസ്വം ഉന്നതരും തമ്മിലുള്ള രഹസ്യധാരണയില്‍ എസ്റ്റിമേറ്റ് തുക 10 ശതമാനം വരെ വര്‍ദ്ധിപ്പിച്ച് പണം തട്ടുന്ന തന്ത്രമാണ് വര്‍ഷങ്ങളായി ബോര്‍ഡില്‍ നടന്നുവരുന്നതെന്ന് സര്‍വീസില്‍ നിന്നും വിരമിച്ച ദേവസ്വം ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു. മരാമത്ത് ജോലികള്‍ ഓഡിറ്റിങ്ങിനു വിധേയമാക്കണമെന്ന് പലകുറി ആവശ്യം ഉയര്‍ന്നതാണ്.
ജസ്റ്റിസ് പരിപൂര്‍ണന്‍ കമ്മിഷന്റെ ശിപാര്‍ശയില്‍ ഏജീസ് ഓഫീസിലെ ഉന്നതോദ്യോഗസ്ഥനെ ഇതിനു നിയോഗിക്കണമെന്ന് 1994ല്‍ ഹൈക്കോടതിയും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അത് പ്രാവര്‍ത്തികമായില്ല.
മരാമത്ത് പണികളില്‍ ക്രമക്കേടു കാട്ടിയാണ് ശബരിമലയില്‍ ഏറ്റവും വലിയ തട്ടിപ്പുകള്‍ നടന്നിട്ടുള്ളത്. പണി വിലയിരുത്താന്‍ സബ്ജക്റ്റ് എക്‌സ്‌പേര്‍ട്ടിനെ നിയമിക്കണമെന്ന ഹൈക്കോടതി നിര്‍ദേശവും നടപ്പായില്ല. പത്തുലക്ഷം രൂപയ്‌ക്ക് മുകളിലുള്ള ജോലികള്‍ക്ക് ഹൈക്കോടതി ഉത്തരവ് വേണമെന്നിരിക്കെ, 3.5 കോടി വരെയുള്ള പദ്ധതികള്‍ക്ക് എക്‌സി. എന്‍ജിനീയര്‍ക്ക് നേരിട്ട് അനുമതി നല്‍കാന്‍ കഴിഞ്ഞ ദിവസം കൂടിയ ബോര്‍ഡ് യോഗം തീരുമാനമെടുത്തിരുന്നു. കോണ്‍ക്രീറ്റിങ് ജോലികള്‍ക്ക് വിജിലന്‍സിന്റെ മേല്‍നോട്ടം വേണമെന്ന നിര്‍ദേശവും പാലിക്കപ്പെടുന്നില്ല.











