ബംഗളൂരു: ഓം, കെജിഎഫ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രശസ്തിയിലേക്കുയര്‍ന്ന കന്നഡ നടന്‍ ഹരീഷ് റായ് (55) അന്തരിച്ചു. കാന്‍സര്‍ ബാധിച്ച് ചികില്‍സയിലായിരുന്നു. ക്ലാസിക് ചിത്രമായ ഓമിലെ ഡോണ്‍ റായിയെയും കെജിഎഫിലെ ചാച്ചയെയും അവതരിപ്പിച്ചതിലൂടെ വ്യാപകമായി അംഗീകരിക്കപ്പെട്ടു. സമര, ബാംഗ്ലൂര്‍ അണ്ടര്‍വേള്‍ഡ്, ജോഡിഹക്കി, രാജ് ബഹാദൂര്‍, സഞ്ജു വെഡ്‌സ് ഗീത, സ്വയംവര തുടങ്ങിയവയാണ് മറ്റ് ശ്രദ്‌ധേയമായ ചിത്രങ്ങള്‍. ഭാര്യയും രണ്ട് ആണ്‍മക്കളുമുണ്ട്.
















