പത്തനംതിട്ട: ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയില്‍ ആചാരലംഘനം ഉണ്ടായെന്ന് പള്ളിയോട സേവാ സംഘം പൊതുയോഗം വിലയിരുത്തി. ഇതിന് പ്രായശ്ചിത്തമായി തന്ത്രി നിര്‍ദ്ദേശിച്ച പരിഹാരക്രിയകള്‍ നടത്താനും പൊതുയോഗം തീരുമാനിച്ചു.
അഷ്ടമിരോഹിണി നാളില്‍ ദേവന് നേദിക്കും മുന്‍പ് ദേവസ്വം മന്ത്രി വിഎന്‍ വാസവന്‍ അടക്കമുള്ളവര്‍ സദ്യയുണ്ണുകയായിരുന്നു. സംഭവം വിവാദമായിട്ടും ആചാരലംഘനം ഉണ്ടായിട്ടില്ലെന്ന വാദത്തിലായിരുന്നു മന്ത്രി അടക്കമുള്ളവര്‍. വിഷയം പള്ളിയോട സേവാ സംഘത്തിന്‌റെ ചുമലില്‍ ചാരാനും മന്ത്രി ശ്രമിച്ചു.
















