തൃശ്ശൂർ: സർക്കാരിൻറെ തുടർച്ചയായ അവഗണനയെതിരെ കേരള കാർഷിക സർവ്വകലാശാലയുടെ രക്ഷയ്‌ക്കായി ശക്തമായ പ്രതിഷേധം രൂപപ്പെടുന്നു. കേരളപിറവി ദിനമായ നവംബർ 1-ന് സർവ്വകലാശാല ആസ്ഥാനത്ത് കാർഷിക സർവ്വകലാശാല ജനറൽ കൗൺസിൽ അംഗങ്ങൾ, കെഎയു സംഘ്പരിവാർ നേതാക്കൾ, ക്ഷേത്ര സംഘടനാ പ്രതിനിധികൾ എന്നിവർ സംയുക്തമായി നടത്തിയ കൂട്ടഉപവാസം ശ്രദ്ധ നേടുന്നു.
ബിഎംഎസ് സംഘടനകൾ ആവശ്യപ്പെടുന്നത്, കേരള കാർഷിക സർവ്വകലാശാലയ്‌ക്ക് സർക്കാർ അടിയന്തിരമായി അനുവദിക്കേണ്ട ₹250 കോടി രൂപ ഉടൻ വിതരണം ചെയ്യണമെന്നതും, സർവ്വകലാശാലയുടെ സാമ്പത്തിക നില പുനരുജ്ജീവിപ്പിക്കുന്നതിനായി സർവ്വകലാശാല ആക്ട് ഭേദഗതി ചെയ്ത് അഫിലിയേറ്റ് ചെയ്ത കോളജുകൾ മുഖേന ആഭ്യന്തര വരുമാനം വർധിപ്പിക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കണമെന്നുമാണ്. ഉപവാസ സമരം ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിച്ച . ശ്രീ. സേതുതിരുവെങ്കിടം (ജില്ലാ സെക്രട്ടറി, ബി.എം.എസ്., തൃശ്ശൂർ) വ്യക്തമാക്കി.
സർവ്വകലാശാലയുടെ വികസനത്തിനും കാർഷിക മേഖലയിലെ ഗവേഷണങ്ങൾക്കും സർക്കാർ നീതി പുലർത്തണമെന്ന് നേതാക്കൾ ആവശ്യമുന്നയിച്ചു.
സർക്കാരിൻറെ അനാസ്ഥ മൂലം സർവ്വകലാശാലയുടെ ധനദൗർലഭ്യം ഗുരുതരമായതായും, അതിന്റെ പ്രത്യാഘാതം കാർഷിക ഗവേഷണ പ്രവർത്തനങ്ങളെയും വിദ്യാർത്ഥികളുടെ ഭാവിയെയും ബാധിക്കുന്നതായും പ്രതിഷേധകർ ചൂണ്ടിക്കാട്ടി.
“കാർഷിക സർവ്വകലാശാലയെ രക്ഷിക്കൂ, സർക്കാരിൻറെ അവഗണന അവസാനിപ്പിക്കൂ” എന്ന മുദ്രാവാക്യങ്ങളോടെ സംഘടിപ്പിക്കുന്ന ഈ സമരം, സംസ്ഥാനത്തുടനീളം കാർഷിക രംഗത്തെ ജീവനാളുകൾക്ക് പുതിയ ഉണർവാകും എന്ന് ഉപവാസ സമരത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ച കർഷക മോർച്ച തൃശ്ശൂർ ജില്ല അധ്യക്ഷൻ രാജേഷ് എ ജെ പറഞ്ഞു.
“കാർഷിക സർവ്വകലാശാല കേരളത്തിന്റെ അന്നദാതാക്കളുടെ ആത്മാഭിമാനമാണ്. അതിനെ അവഗണിക്കുന്നതു, നമ്മുടെ കർഷകരെ തന്നെ അവഗണിക്കുന്നതാണ്. സർവ്വകലാശാലയുടെ സാമ്പത്തിക പുനരുജ്ജീവനത്തിനായി സർക്കാർ ഉടൻ ഇടപെടണമെന്നും. ഭാരതീയ ജനതാ പാർട്ടി തൃശ്ശൂർ ജില്ലാ സമിതി അംഗം ജോണി പൊന്തങ്ങൽ ആവശ്യപ്പെട്ടു.
“സർവ്വകലാശാലയുടെ ഗവേഷണ പ്രവർത്തനങ്ങളും വിദ്യാഭ്യാസ നിലവാരവും നിലനിർത്താൻ ₹250 കോടി രൂപയുടെ സർക്കാർ സഹായം അനിവാര്യമാണ്. സർക്കാർ ഇതിനെ മുൻഗണനാ വിഷയമായി കാണേണ്ടത് സംസ്ഥാനത്തിന്റെ കാർഷിക ഭാവിക്കായാണെന്ന് കാർഷിക സർവകലാശാല ജനറൽ കൗൺസിൽ അംഗം ഹരിശ്രീ നരേന്ദ്രൻ ചൂണ്ടിക്കാട്ടി.
“കാർഷിക സർവ്വകലാശാലയെ രക്ഷിക്കുക എന്നത് ഒരു സ്ഥാപനരക്ഷാ പോരാട്ടംമാത്രമല്ല; അത് നമ്മുടെ ധർമ്മമൂല്യങ്ങളെയും പരമ്പരാഗത കാർഷിക സംസ്കാരത്തെയും സംരക്ഷിക്കുന്ന പോരാട്ടം കൂടിയാണെന്ന് ഉപവാസം അനുഷ്ഠിച്ചു കൊണ്ട് സംസാരിച്ച പെൻഷനേഴ്സ് സംഘ് ജില്ലാ പ്രസിഡൻറ് ഗോവിന്ദൻകുട്ടി മാഷ് അഭിപ്രായപ്പെട്ടു
“വർഷങ്ങളായി ഗവേഷണ ഫണ്ടുകളുടെ കുറവിനെത്തുടർന്ന് നിരവധി പ്രധാന പദ്ധതികൾ മുടങ്ങിപ്പോയിട്ടുണ്ട്. കാർഷിക സർവ്വകലാശാലയുടെ ശക്തീകരണം കേരളത്തിലെ ഭക്ഷ്യസുരക്ഷയുടെയും സ്വയംപര്യാപ്തതയുടെയും അടിത്തറയാണെന്നും കാർഷിക സർവകലാശാല എംപ്ലോയിസ് സംഘ് സംസ്ഥാന പ്രസിഡൻറ് അജി വി എൻ ചൂണ്ടിക്കാട്ടി.
“സർക്കാരിന്റെ അവഗണന തുടരുകയാണെങ്കിൽ സർവകലാശാലയിലെ എല്ലാ വിഭാഗം ജീവനക്കാരെയും ചേർത്ത് വലിയ പ്രക്ഷോഭത്തിലേക്ക് വളർത്തുമെന്നും. കാർഷിക സർവ്വകലാശാലയുടെ രക്ഷയ്‌ക്കായി സമൂഹം മുഴുവൻ ഒന്നിക്കേണ്ട സമയമാണിതെന്നും സ്വാഗതം ആശംസിച്ചുകൊണ്ട് സംസാരിച്ച കാർഷിക സർവകലാശാല എംപ്ലോയിസ് സംഘ് ജനറൽ സെക്രട്ടറി അറിയിച്ചു.
“വിദ്യാഭ്യാസ-ഗവേഷണ മേഖലകളെ രാഷ്‌ട്രീയപരമായി അവഗണിക്കുന്നത് കേരളത്തിന്റെ ദീർഘകാല വികസനത്തിന് തിരിച്ചടിയാണ്. കാർഷിക സർവ്വകലാശാലയ്‌ക്ക് അർഹമായ ബഹുമാനവും പിന്തുണയും സർക്കാർ നൽകണമെന്നും ഉപവാസം അനുഷ്ഠിച്ച ഫെറ്റോ ജില്ലാ പ്രസിഡണ്ട് ഗിരീഷ് മാഷ് അഭിപ്രായപ്പെട്ടു
ഭാരതത്തിൻറെ ഭാവി വാഗ്ദാനങ്ങൾ പഠിക്കുന്ന സ്ഥാപനത്തിന്റെ നിലനിൽപ്പിനായാണ് ഇന്ന് തങ്ങൾ പോരാടുന്നതെന്നും. ഭാവിയിലെ കർഷകശാസ്ത്രജ്ഞന്മാരുടെ സ്വപ്നങ്ങൾ സർക്കാർ അവഗണിക്കരുതെന്നും പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ച എന്റെയും ജില്ലാ സെക്രട്ടറി ശ്രീകാന്ത് അറിയിച്ചു.
കാർഷിക സർവ്വകലാശാല കേരളത്തിന്റെ ഗവേഷണ ആത്മാവാണ്. അത് നിലനിർത്താൻ സർക്കാർ പ്രായോഗിക നടപടികൾ സ്വീകരിക്കണം. ഇന്ന് നിക്ഷേപിക്കാത്ത ഓരോ രൂപയും നാളെയുടെ കർഷകന്റെ നഷ്ടമായി മാറുമെന്ന്. യോഗത്തിൽ പങ്കെടുത്തുകൊണ്ട് സംസാരിച്ച ന്യൂനപക്ഷമോർച്ച ജില്ലാ പ്രസിഡൻറ് ഫെബിൻ ഫ്രാൻസിസ് മുന്നറിയിപ്പു നൽകി.
“സർവ്വകലാശാലയുടെ ആക്ട് ഭേദഗതി ചെയ്ത് അഫിലിയേറ്റ് കോളജുകൾ ഉൾപ്പെടുത്തുന്നത് സാമ്പത്തിക സ്വയംപര്യാപ്തതയ്‌ക്ക് വഴിയൊരുക്കും. സർക്കാർ ഇതിനെ രാഷ്‌ട്രീയ കാഴ്ചപ്പാടിൽ കാണാതെ വികസന ഉത്തരവാദിത്വമായി സമീപിക്കണമെന്ന് ബിഎംഎസ് സംസ്ഥാന സമിതി അംഗവും സീനിയർ സിറ്റിസൺ സംഘാടന ജനറൽ സെക്രട്ടറിയുമായ കെ വി അച്യുതൻ ചൂണ്ടിക്കാട്ടി.
“കാർഷിക സർവ്വകലാശാലയുടെ സാമ്പത്തിക പ്രതിസന്ധി വിദ്യാഭ്യാസത്തെയും കർഷക സമൂഹത്തെയും തുല്യമായി ബാധിക്കുന്നു. ഇത് ഒരു സർവ്വകലാശാലയുടെ പ്രശ്‌നം മാത്രമല്ല, കേരളത്തിന്റെ നിലനിൽപ്പിനോടുള്ള വെല്ലുവിളിയുമാണെന്ന് കേരള കാർഷിക സർവകലാശാല ഫാം വർക്കേഴ്സ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രശാന്ത് പിചൂണ്ടിക്കാട്ടി
“ഇന്നത്തെ കർഷകൻ സർവ്വകലാശാലയുടെ ഗവേഷണ ഫലങ്ങളിൽ ആശ്രയിച്ചാണ് മുന്നേറുന്നത്. അതിനാൽ ഈ സ്ഥാപനത്തിന്റെ ദുരവസ്ഥ നേരിട്ട് കർഷകന്റെ ജീവിതത്തെയും ബാധിക്കുന്നു. സർക്കാർ ഇനി മിണ്ടാതിരിക്കരുതെന്ന് കർഷകമോർച്ച ജില്ലാ ജനറൽ സെക്രട്ടറി സുശാന്ത് ഐനിക്കുന്നത്ത് പറഞ്ഞു.ജനറൽ സെക്രട്ടറിരതീഷ് കടവിൽ. സെക്രട്ടറി വിജീഷ്, ബിഎംഎസ് പാണഞ്ചേരി മേഖലാ പ്രസിഡൻറ് സജീഷ് സെക്രട്ടറി ദയാനന്ദൻ വർക്കേഴ്സ് വെള്ളായണിക്കര സംഘം പ്രസിഡൻറ് രംഭ ബെൻസൺ എബ്രഹാം എന്നിവരും സംസാരിച്ചു
ഉപവാസം ഇരുന്ന് കാർഷിക സർവകലാശാല ജനറൽ കൗൺസിൽ അംഗങ്ങൾക്കും സംഘടന നേതാക്കൾക്കും, ബി എം എസ്,കർഷകമോർച്ച, നേതാക്കൾ ഇളനീർ നൽകി ഉപവാസം അവസാനിപ്പിച്ചു. യൂണിവേഴ്സിറ്റി എംപ്ലോയിസ് സംഘ് സംസ്ഥാന സമിതി അംഗം രഞ്ജിത്ത് കെ ജി നന്ദി അറിയിച്ചു.
















