Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ഭാരതത്തിന്റെ പുതിയ തൊഴില്‍ കോഡുകള്‍: സമഗ്ര സാമ്പത്തിക വളര്‍ച്ചയിലേക്കുള്ള ചുവടുവെപ്പ്

ചന്ദ്രജിത് ബാനര്‍ജി by ചന്ദ്രജിത് ബാനര്‍ജി
Nov 2, 2025, 09:39 am IST
in Main Article

ഭാരതത്തിന്റെ പുരോഗതിയില്‍ ഭൂമിയും തൊഴിലാളികളും അടിസ്ഥാന ഘടകങ്ങളായി വര്‍ത്തിക്കുന്നു – ഭൂമി അടിസ്ഥാന സൗകര്യങ്ങളെയും വ്യാവസായിക വികസനത്തെയും മുന്നോട്ടു നയിക്കുന്നു; തൊഴില്‍ ശക്തിയാകട്ടെ ഉത്പാദനക്ഷമതയെയും സര്‍വ്വാശ്ലേഷിത്വത്തെയും പ്രോത്സാഹിപ്പിക്കുന്നു. ഭാരതത്തിന്റെ പുതിയ തൊഴില്‍ കോഡുകള്‍ പരിവര്‍ത്തനാത്മകമായ ഒരു ചുവടുവയ്‌പ്പിനെയാണ് അടയാളപ്പെടുത്തുന്നത്. തൊഴില്‍ മേഖലയില്‍ വ്യക്തത, സ്ഥിരത, സമത്വം എന്നിവ ഉറപ്പാക്കുന്ന 29 നിയമങ്ങളെ ആധുനികവും ഏകീകൃതവുമായ ഒരു ചട്ടക്കൂടിലേക്ക് സമന്വയിപ്പിക്കുകയാണ് പുതിയ തൊഴില്‍ കോഡുകള്‍.

തൊഴിലാളികള്‍ക്ക് ശക്തമായ സാമൂഹിക സംരക്ഷണം, സുരക്ഷിതമായ തൊഴിലിടങ്ങള്‍, ഔപചാരിക ആനുകൂല്യങ്ങളിലേക്കുള്ള വിപുലമായ പ്രവേശനം എന്നിവ ഈ കോഡുകള്‍ വാഗ്ദാനം ചെയ്യുന്നു. ഒപ്പം ബിസിനസ് സ്ഥാപനങ്ങള്‍ക്ക് ലളിതമായ അനുവര്‍ത്തനം, തൊഴില്‍ ശക്തി പരിപാലനത്തിലെ ലളിതമായ സമീപനം, മത്സരാധിഷ്ഠിതമായ എല്ലാ മേഖലകളിലും തുല്യ അവസരങ്ങള്‍ എന്നിവയിലൂടെ പ്രയോജനം ലഭിക്കും. ആത്യന്തികമായ ഗുണഫലങ്ങള്‍ നിര്‍വ്വഹണത്തിന്റെ ഗുണനിലവാരത്തെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. എന്നിരുന്നാലും 21-ാം നൂറ്റാണ്ട് മുന്നോട്ട് വയ്‌ക്കുന്ന സമ്പദ്വ്യവസ്ഥയുടെ ആവശ്യങ്ങളുമായി ഭാരത തൊഴില്‍ വിപണിയെ സമന്വയിപ്പിക്കുന്നതില്‍ ഒരു നിര്‍ണായക ചുവടുവയ്‌പ്പാണ് ഈ കോഡുകള്‍.

സാമൂഹിക സുരക്ഷാ പരിരക്ഷയുടെ വികാസമാണ് പരിഷ്‌കാരങ്ങളുടെ കാതല്‍. ഭാരതത്തിലെ തൊഴില്‍ ശക്തിയില്‍ സുപ്രധാന പങ്ക് വഹിക്കുന്ന ദശലക്ഷക്കണക്കിന് അസംഘടിത, ഗിഗ്, പ്ലാറ്റ്ഫോം തൊഴിലാളികള്‍ക്ക് പുതിയ ചട്ടക്കൂടിന് കീഴില്‍ ഔദ്യോഗിക അംഗീകാരവും അവകാശങ്ങളും ലഭിക്കും. പ്രൊവിഡന്റ് ഫണ്ട്, ആരോഗ്യ ഇന്‍ഷുറന്‍സ്, പ്രസവാനുകൂല്യങ്ങള്‍ എന്നിവയ്‌ക്കുള്ള വ്യവസ്ഥകള്‍ ഇനി ഔപചാരിക മേഖലയിലെ ജീവനക്കാര്‍ക്ക് മാത്രമായി പരിമിതപ്പെടുന്നില്ല. മറിച്ച് ചരിത്രപരമായി അവഗണന നേരിട്ട വിഭാഗങ്ങളിലേക്ക് കൂടി വ്യാപിക്കുന്നു. ഈ പരിവര്‍ത്തനം ദുര്‍ബലരായ തൊഴിലാളികള്‍ക്കുള്ള സുരക്ഷാ വലയത്തെ ശക്തിപ്പെടുത്തുക മാത്രമല്ല, ഒട്ടനവധി സംരംഭങ്ങളെ തൊഴിലുകള്‍ ഔപചാരികമാക്കാന്‍ പ്രോത്സാഹിപ്പിക്കുകയും തദ്വാരാ സാമൂഹിക സംരക്ഷണത്തിന്റെ സമഗ്ര അടിത്തറ വികസിപ്പിക്കുകയും ചെയ്യുന്നു.

സാമൂഹിക സുരക്ഷാ കോഡ് 2020, ഗിഗ്, പ്ലാറ്റ്ഫോം, അസംഘടിത മേഖലകളിലെ തൊഴിലാളി സമൂഹത്തെ ഔദ്യോഗികമായി അംഗീകരിക്കുകയും അവര്‍ക്കായി പ്രത്യേക സാമൂഹിക സുരക്ഷാ ഫണ്ടുകള്‍ രൂപീകരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ അനുവദിക്കുകയും ചെയ്യുന്നു. അഗ്രഗേറ്റര്‍മാര്‍ വിറ്റുവരവിന്റെ 1-2 ശതമാനം സംഭാവന ചെയ്യേണ്ടതുണ്ട്, ഇത് പേ ഔട്ടുകളുടെ 5 ശതമാനമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഗിഗ്, പ്ലാറ്റ്ഫോം തൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിനുള്ള ഒരു പ്രായോഗിക മാര്‍ഗം കൂടിയാണിത്. ആധാര്‍ അധിഷ്ഠിത രജിസ്‌ട്രേഷന്‍ ഇതിനോടകം വിജ്ഞാപനം ചെയ്തിട്ടുണ്ട്. കൂടാതെ ഇ-ശ്രം പോര്‍ട്ടലില്‍ 31 കോടിയിലധികം തൊഴിലാളികള്‍ അംഗങ്ങളായി ചേര്‍ന്നിട്ടിട്ടുണ്ട്. തൊഴിലെടുക്കുന്നത് എവിടെ ആയാലും ആരോഗ്യ ഇന്‍ഷുറന്‍സ്, പ്രസവാവധി സഹായം, വാര്‍ദ്ധക്യ പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങളുടെ ചലനാത്മകത സാധ്യമാക്കുന്ന ഒരു പോര്‍ട്ടബിള്‍ യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പര്‍ (യുഎഎന്‍) തൊഴിലാളികള്‍ക്ക് ലഭിക്കുന്നു. ഫലത്തില്‍, ഇ-ശ്രം രജിസ്ട്രി ഭാരതത്തിലെ അനൗപചാരിക തൊഴിലാളികളുടെ ആദ്യ ദേശീയ ഡാറ്റാബേസാണ് – സമഗ്രമായ വളര്‍ച്ചയ്‌ക്കും ദുരന്ത പ്രതിരോധത്തിനും വേണ്ടിയുള്ള അനിവാര്യമായ ഒരു ചുവടുവയ്‌പ്പാണിത്.

സുരക്ഷാ മാനദണ്ഡങ്ങള്‍ ഏകീകരിക്കുകയും, സമ്മതത്തോടെയും സുരക്ഷാ മുന്‍കരുതലുകളോടെയും വനിതകള്‍ക്ക്, രാത്രി ഷിഫ്റ്റുകളില്‍ ജോലി ചെയ്യാന്‍ സൗകര്യമൊരുക്കുകയും ചെയ്യുന്ന തൊഴില്‍ സുരക്ഷ, ആരോഗ്യം, തൊഴില്‍ സാഹചര്യ കോഡ് (Occupational Safety, Health and Working Conditions Code) പരിവര്‍ത്തനാത്മകമാണ്. വിട്ടുവീഴ്ചയില്ലാത്ത സുരക്ഷ നിലനിര്‍ത്തിക്കൊണ്ട് വനിതകള്‍ക്ക് ലഭ്യമാകുന്ന അവസരങ്ങള്‍ പുരോഗമനാത്മക നടപടികളിലൂടെ കൂടുതല്‍ വികസിപ്പിക്കുന്നു. ശിക്ഷയ്‌ക്ക് പകരം മുന്‍കൂട്ടിയുള്ള പ്രതിരോധത്തിന്റെ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനായി അപകടസാധ്യത അടിസ്ഥാനമാക്കിയുള്ളതും സാങ്കേതികവിദ്യ അധിഷ്ഠിതവുമായ അനുവര്‍ത്തനത്തിലേക്ക് ചുവടുവെച്ച് ലൈസന്‍സിങ്, പരിശോധന സംവിധാനങ്ങളെ ഒഎസ്എച്ച് കോഡ് യുക്തിസഹമാക്കുന്നു. അതേസമയം, വേതന കോഡ്, മേഖലയോ നൈപുണ്യ നിലവാരമോ പരിഗണിക്കാതെ സമസ്ത മേഖലകളിലും, മിനിമം വേതനത്തിനും സമയബന്ധിതമായ ശമ്പള വിതരണത്തിനുമുള്ള ചട്ടക്കൂടിനെ സാര്‍വത്രികമാക്കുന്നു.

തര്‍ക്ക പരിഹാരത്തിനുള്ള സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും സാമൂഹികമായ ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കോഡ് ശ്രമിക്കുന്നു. തര്‍ക്കങ്ങള്‍ രൂക്ഷമാകുന്നതിന് മുമ്പ് തന്നെ മധ്യസ്ഥത, ചര്‍ച്ചകള്‍, അനുരഞ്ജനം എന്നിവയടക്കമുള്ള സമീപനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ, കൂടുതല്‍ സ്ഥിരതയാര്‍ന്ന വ്യാവസായിക അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നു. കൂടാതെ, വന്‍കിട സംരംഭങ്ങളിലെ ട്രേഡ് യൂണിയന്‍ അംഗീകാരത്തെയും സ്റ്റാന്‍ഡിംഗ് ഓര്‍ഡറുകളെയും സംബന്ധിച്ച ലളിതമായ ചട്ടങ്ങള്‍ തൊഴിലുടമ-തൊഴിലാളി ബന്ധത്തില്‍ സുതാര്യത മെച്ചപ്പെടുത്തും വിധമാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

സംരംഭങ്ങളെ – പ്രത്യേകിച്ച് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ സംബന്ധിടത്തോളം തൊഴില്‍ നിയമങ്ങള്‍ എന്നാല്‍ ലളിതമായ അനുവര്‍ത്തനമെന്നാണ് അര്‍ത്ഥം: അടിസ്ഥാന നിര്‍വചനങ്ങള്‍, രജിസ്റ്ററുകള്‍, ഡിജിറ്റല്‍ ഫയലിങ്ങുകള്‍ എന്നിവ കഴിയുന്നത്ര ലളിതമായിരിക്കുകയും അവ്യക്തതയില്ലാതിരിക്കുകയും ചെയ്യുന്നതാണ് ഏറ്റവും അഭികാമ്യമായ സാഹചര്യം. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഭാരതത്തിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) 83.6 ബില്യണ്‍ യുഎസ് ഡോളറിലെത്തി. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 81 ബില്യണ്‍ യുഎസ് ഡോളറായി തുടര്‍ന്നു. തൊഴില്‍ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നത് ഉള്‍പ്പെടെ ഒട്ടേറെ വിപ്ലവകരമായ പരിഷ്‌കാരങ്ങള്‍ ഭാരത സര്‍ക്കാര്‍ നടപ്പാക്കിയ സമയമായിരുന്നു ഇത്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 13 ലക്ഷം കോടി രൂപയുടെ മൂലധന നിക്ഷേപമാണ് സര്‍ക്കാര്‍ നടത്തിയത്. സ്ഥാപന നയം, ഡിജിറ്റല്‍ പരിഷ്‌കാരങ്ങള്‍, രാജ്യമെമ്പാടും ബിസിനസ് സുഗമമാക്കുന്നതിന് പ്രോത്സാഹനം എന്നിവയിലൂടെ അനുവര്‍ത്തന ഭാരം കുറയ്‌ക്കുന്നതിനും ഭാരതത്തെ ആകര്‍ഷകമായ നിക്ഷേപ ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നതിനും ഒട്ടേറെ സുപ്രധാന പരിഷ്‌കാരങ്ങളും കൊണ്ടുവന്നു. ഇതേ കാലയളവില്‍ വേഗം കൈവരിച്ച നിര്‍മാണ മേഖലയിലെ പരിഷ്‌കാരങ്ങള്‍, സെമികണ്ടക്ടര്‍ വ്യവസായം, കല്‍ക്കരി ഊര്‍ജ്ജം, ധാതു മേഖല എന്നിവയുടെ ശാക്തീകരണവും മത്സരാധിഷ്ഠിതമായ ആഗോള വിപണിയില്‍ രാജ്യത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിന് കൂടുതല്‍ സഹായകമായി.

മുന്‍ഗണനകള്‍

1. അസംഘടിത തൊഴിലാളികളുടെ പരിരക്ഷ സംബന്ധിച്ച ചട്ടങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കേണ്ടതുണ്ട്. അഗ്രഗേറ്റര്‍മാര്‍ക്കുള്ള സംഭാവന നിരക്കുകള്‍ വിജ്ഞാപനം ചെയ്യുക, സുതാര്യമായ എന്റോള്‍മെന്റ്, ആനുകൂല്യ വിതരണ സംവിധാനങ്ങള്‍ സ്ഥാപിക്കുക, ഉത്തരവാദിത്തം ഉറപ്പാക്കുന്നതിന് പൊതു ഡാഷ്ബോര്‍ഡുകള്‍ സൃഷ്ടിക്കുക എന്നിവ പ്രധാനമാണ്. പ്ലാറ്റ്ഫോം തൊഴിലാളികള്‍ക്കുള്ള സിംഗപ്പൂരിന്റെ സെന്‍ട്രല്‍ പ്രൊവിഡന്റ് ഫണ്ട് പോലുള്ള അന്താരാഷ്‌ട്ര മാതൃകകള്‍ക്ക് വിലപ്പെട്ട പാഠങ്ങള്‍ പകര്‍ന്നു നല്‍കാന്‍ കഴിയും.

2. ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങളെ അനിവാര്യമായ അവകാശങ്ങളാക്കി പരിവര്‍ത്തനം ചെയ്യേണ്ടതുണ്ട്. ഇ-ശ്രം, ഇപിഎഫ്ഒ, ഇഎസ്‌ഐസി, ഡാറ്റാബേസുകള്‍ എന്നിവയുമായി ബന്ധിപ്പിക്കുക വഴി, തൊഴിലാളികള്‍ പോകുന്നിടത്തെല്ലാം ആനുകൂല്യങ്ങള്‍ അവരെ പിന്തുടരും. ആധാര്‍ ഒഴിവാക്കലിനായല്ല, പോര്‍ട്ടബിലിറ്റി അഥവാ ചലനാത്മകതയ്‌ക്കായി ഉപയോഗിക്കണം.

3. അവബോധവും കാര്യക്ഷമതയും മെച്ചപ്പെടുത്തുക. കോഡുകള്‍ മനസിലാക്കാന്‍ എംഎസ്എംഇകള്‍ക്ക് ഹെല്‍പ്പ്-ഡെസ്‌കുകളും ലളിതമായ ഗൈഡുകളും ആവശ്യമാണ്; തൊഴിലാളികള്‍ക്ക് ബഹുഭാഷാ ഹെല്‍പ്പ് ലൈനുകളും അടിസ്ഥാനതല പിന്തുണയും ആവശ്യമാണ്. സര്‍ക്കാര്‍, വ്യവസായ സ്ഥാപനങ്ങള്‍, യൂണിയനുകള്‍ എന്നിവയുടെ സംയുക്ത പ്രവര്‍ത്തനം കടലാസിലെ അവകാശങ്ങള്‍ കരഗതമായ ആനുകൂല്യങ്ങളായി മാറുന്നുവെന്ന് ഉറപ്പാക്കാന്‍ സഹായിക്കും.

വിശ്വാസ്യതയാണ് ഈ പരിഷ്‌കരണത്തിന്റെ കാതല്‍ – തൊഴില്‍ സുരക്ഷയും ന്യായമായ വേതനവും ലഭിക്കുമെന്നും; എവിടെയായലും സാമൂഹിക സുരക്ഷ തൊഴിലാളിയെ പിന്തുടരുമെന്നും; എല്ലാവര്‍ക്കും അനുഭവേദ്യമാകുന്ന തരത്തില്‍ നടപടികള്‍ ലളിതമായിരിക്കുമെന്നും ഉറപ്പാക്കേണ്ടതുണ്ട്. രാജ്യത്തിന്റെ വളര്‍ച്ചാ അധ്യായത്തിന്റെ ഭാവി നങ്കൂരമായി മാറുന്ന തൊഴില്‍ കോഡുകള്‍ – ബിസിനസ് മേഖലയ്‌ക്ക് മത്സരശേഷി, തൊഴിലാളികള്‍ക്ക് മാന്യമായ ജോലി, നിക്ഷേപകര്‍ക്ക് പ്രവചനാത്മകമായ ബിസിനസ് അന്തരീക്ഷം എന്നിവ പ്രദാനം ചെയ്യും. അത് തന്നെയാണ് വികസിത ഭാരതമെന്ന ദര്‍ശനത്തിന്റെ ആത്മാവ് കൂടിയായ – സര്‍വ്വാശ്ലേഷിയായ വളര്‍ച്ചയും എല്ലാ തൊഴിലാളികളിലേക്കും എത്തിച്ചേരുന്ന സമൃദ്ധിയും.

(കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി ഡയറക്ടര്‍ ജനറലാണ് ലേഖകന്‍)

Tags: Economic Growth’India's new labor codes
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയിലെ ബാങ്കുകള്‍ കുതിയ്‌ക്കുന്നു;കാരണം ജിഎസ് ടി ഇളവിനെ തുടര്‍ന്നുള്ള ബിസിനസ് മുന്നേറ്റമെന്ന് സ്റ്റാന്‍ഡേഡ് ആന്‍റ് പുവേഴ്സ്

India

ജിഡിപി 8. 2 ശതമാനം; സാമ്പത്തിക വളര്‍ച്ചയില്‍ പ്രതീക്ഷകള്‍ക്കപ്പുറം മുന്നേറ്റം

Kerala

ലേബര്‍ കോഡുകള്‍ തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിന്: സുരേന്ദ്രന്‍

Kerala

പിഎം ശ്രീക്ക് പിന്നാലെ ലേബര്‍ കോഡും കരട് ചട്ടം പുറത്തായപ്പോള്‍ മലക്കംമറിഞ്ഞ് മന്ത്രി

Article

ക്ഷേമോന്മുഖ വികസനത്തിന്റെ ഭാരത മാതൃക

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.