കാസര്‍ഗോഡ്: മംഗളൂരു സ്വദേശി നൗഫലിന്റെ മൃതദേഹം ഉപ്പള റെയില്‍വേ ഗേറ്റിന് സമീപം കണ്ടെത്തി.കൊലപാതകമാണെന്നാണ് പൊലീസ് സംശയിക്കുന്നത്.
ശനിയാഴ്ച രാവിലെ നാട്ടുകാരാണ് റെയില്‍വേ ട്രാക്കില്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിച്ചു.
പൊലീസ് അന്വേഷണത്തിലാണ് മരിച്ചത് മംഗളൂരു സ്വദേശി നൗഫലാണെന്ന് തിരിച്ചറിഞ്ഞത്. ഇയാളുടെ പാന്റ്‌സിന്റെ പോക്കറ്റില്‍നിന്ന് സിറിഞ്ചും വാഹനത്തിന്റെ താക്കോലും ലഭിച്ചു.
മംഗളൂരുവില്‍ നിരവധി ക്രിമിനല്‍ക്കേസുകളില്‍ പ്രതിയാണ് നൗഫല്‍ . രണ്ട് കൊലക്കേസിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
















