കോട്ടയം:വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ മുന്‍ ഡിജിപി ടോമിന്‍ ജെ. തച്ചങ്കരിക്കെതിരെ കോട്ടയം വിജിലന്‍സ് കോടതിയില്‍ വിചാരണ തുടങ്ങി.വിചാരണ 28 ദിവസം കൊണ്ട് പൂര്‍ത്തിയാകും.
കേസില്‍ 130 സാക്ഷികളെ വിസ്തരിക്കും. 2003 ലാണ് കേസിനാധാരമായ സംഭവം.സര്‍വീസ് കാലാവധിയില്‍ ഡിജിപി ടോമിന്‍ തച്ചങ്കരി 138 ശതമാനമാണ് വരവില്‍ കൂടുതല്‍ സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തിയത്.
അതിവേഗത്തില്‍ കേസ് പൂര്‍ത്തിയാക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. ഹൈക്കോടതിയിലും സുപ്രീംകോടതിയിലും വര്‍ഷങ്ങളോളം നിയമ വ്യവഹാരം നടന്ന കേസാണിത്.















