Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

കാന്താരയും പഞ്ചുരുളിയും ഗുളികനും

സുനീഷ് മണ്ണത്തൂർ by സുനീഷ് മണ്ണത്തൂർ
Oct 30, 2025, 01:10 pm IST
in Entertainment

ഋഷഭ് ഷെട്ടിയുടെ ചിത്രമായ കാന്താര ചാപ്റ്റർ 1 സകല റിക്കോർഡുകളും തകർത്ത് മുന്നേറുകയാണ്. ചിത്രത്തിലെ കഥയിൽ പറയുന്ന പഞ്ചുരുളിയും കാന്താരയും ഗുളികനും ലോകമെങ്ങും ചർച്ചാവിഷയമായിതുടരുന്നു. ചിത്രം റിലീസായി ദിവസങ്ങൾ കഴിഞ്ഞിട്ടും സോഷ്യൽ മീഡിയിൽ തിളങ്ങി നിൽക്കുന്നത് കാന്താര തന്നെയാണ്.
എന്താണ് കാന്താര എന്ന് ചിന്തിക്കുന്നവർക്ക് കിട്ടുന്ന അർത്ഥം നിഗൂഢ വനം എന്നതാണ്. നമ്മുക്കെല്ലാവർക്കും രക്ഷകരായി കുടുംബ ദേവതകളും, ഗ്രാമദേവതകളും, ഗോത്രദേവതകളും, ദേശദേവതകളും ഉണ്ട്. നമുക്കെന്നപോലെ കാന്താരയെ സംരക്ഷിക്കുവാൻ ദൈവമായി പഞ്ചുരുളിയും ഗുളികനും കൂട്ടിനുണ്ട്.

ഇനി ചിത്രത്തെകൂടുതൽ അടിത്തറിയാം ദക്ഷിണ കർണ്ണാടകയിലെ തുളുനാട്ടിലെ പഞ്ചുരുളി എന്ന ദൈവസങ്കല്പത്തെ ആസ്പദമാക്കിയാണ് കാന്താര എന്ന് ചിത്രം ഒരുക്കിയിരിക്കുന്നത്. കാടും, മണ്ണും, മരവും, പന്നിയും, പശുവും, നാഗങ്ങളും, മത്സ്യങ്ങളും എല്ലാം ആരാധനാ മൂർത്തികളായ ഒരു സംസ്കാരം ഇവിടെ ഉണ്ട്. ആ സംസ്കാരമാണ് എല്ലാവരും നെഞ്ചോട് ചേർക്കുന്ന ഹൈന്ദവ സംസ്കാരം. കാന്താര യിലൂടെ പറയുന്ന കഥയും ഇത് തന്നെയാണ്. വനത്തേയും, മക്കളേയും എന്നു വേണ്ട സർവ്വരേയും സംരക്ഷിച്ച് ചേർത്ത് പിടിക്കുവാൻ ഒരു ദൈവം.

 

 

കാന്താര എന്ന ദേശവും അവിടെയുള്ള ജനങ്ങളുടെ വിശ്വാസങ്ങളിലേക്കുമാണ് ചിത്രം നമ്മളെ കൊണ്ടുപോകുന്നത്. ഇത് ഒരു സാങ്കൽപ്പികമാണെങ്കിലും കഥയിൽ പറയുന്ന് പ്രാദേശിക ദേവതകളും ആചാരങ്ങളും യഥാർത്ഥ്യവുമാണ്. തുളുനാട്ടിലെ ഐത്യഹവുമായി ബന്ധപ്പെട്ട് രണ്ട് ദൈവങ്ങളാണ് പഞ്ചുരുളിയും ഗുളികനും,
തുളുവിൽ പഞ്ചി എന്നാൽ പന്നി യെന്നു. പഞ്ചിയുരുവാം കാളി എന്നത് പിൽക്കാലത്തു പഞ്ചുരുളി എന്നറിയപ്പെട്ടുകയായിരുന്നു. ഒരിക്കൽ കാട്ടിൽ അഞ്ച് വരാഹങ്ങൾ നടന്നപ്പോൾ ഒരു കുട്ടി വരാഹം കൂട്ടംതെറ്റി പിരിഞ്ഞ്പോയി, കൂട്ടം തെറ്റിയ വരാഹത്തെ പാർവ്വതി ദേവി എടുത്ത് വളർത്തി, വളർന്ന് വന്നപ്പോൾ അതിശക്തനായ വരാഹം കൈലാസത്തിലെ പൂന്തോട്ടം വരെ നശിപ്പിച്ചു. ഇത് കണ്ട ശിവൻ ആ വരാഹത്തെ ഭൂമിയേക്ക് അയക്കുകയായിരുന്നു. താൻ എത്തുന്ന സ്ഥലം സംരക്ഷിക്കണമെന്ന നിബന്ധനയോടെ അവിടെ നിന്ന് ഭൂമിയിലേക്ക് അയച്ചത്. വരാഹം എത്തിയതാകട്ടെ തുളുഭൂമിയിലും പിന്നീട് ആ ദേശത്തിന്റെ സംരക്ഷകയായി പഞ്ചുരുളി മാറി.

മഹാദേവന്റെ ഭൂതഗണങ്ങളിൽ ഒരുവനായ ഗുളികൻ ഭാഗവാന്റെ വിയർപ്പിൽ നിന്നുണ്ടായതെന്നാണ് വിശ്വാസം. ഗുളികൻ വളർന്നപ്പോൾ വികൃതിയും കലശലായി. ഇതോടെ ശിവൻ ഗുളികനെ വൈകുണ്ഠത്തിലേക്ക് അയച്ചു. അവിടെ വെച്ച് ഗുളികന് വിശപ്പ് സഹിക്കാനാവാത്തതിനാൽ. വൈകുണ്ഠത്തിലെ കണ്ണിൽ കണ്ടത് എല്ലാം തിന്നു തീർക്കാൻ തുടങ്ങി. ഇത് കണ്ട മഹാവിഷ്ണു തന്റെ ചെറുവിരൽ മുറിച്ച് ഗുളികന് നൽകി അതോടെ വിശപ്പ് അടങ്ങി. തുടർന്ന് എത്തിന്നിടം സംരക്ഷിക്കണമെന്ന് നിർദ്ദേശം നൽകി വിഷ്ണു ഗുളികനെ ഭൂമിയിലേക്ക് അയച്ചു. ഗുളികനും എത്തിയതും തുളുനാട്ടിലാണ്. തുടർന്ന് അവിടെ കാവലായ പഞ്ചുരുളിയുമായി യുദ്ധത്തിലായി. യുദ്ധം മൂർച്ചിച്ചതോടെ ദുർഗ്ഗാദേവി ഇടപെട്ട് ഇരുവരേയും ശാന്തരാക്കി സ്നേഹത്തോടെ കഴിയാൻ ആവശ്യപ്പെട്ടു. പഞ്ചുരുളിയോടൊപ്പം കഴിഞ്ഞ ഗുളികൻ പിന്നീട് വരാഹ ദാസനായി മാറുകയായിരുന്നു.

പഞ്ചുരുളി നീതിമതിയും സംരക്ഷണശക്തിയുടേയും പ്രതീകമായാണ് ആരാധിക്കുന്നുത്. എന്നാൽ ഗുളികനെ ദുഷ്ട ശക്തികളെ അകറ്റുവാനും അവർക്കെതിരെ പോരാടാനും വേണ്ടിയാണ് ആരാധിച്ച് പോരുന്നത്.
കാന്താരയിൽ പറയുന്നത് നീതി സംരക്ഷണവും ദുഷ്ടശക്തികൾക്കെതിരെയുള്ള യുദ്ധവുമാണ്. ഈശ്വരന്റെ പൂന്തോട്ടമെന്നറിയപ്പെടുന്ന് സുഗന്ധവ്യഞ്ജനങ്ങളുടെ കലവറയായ കാന്തരയും അതിന് കാവലുള്ള ദൈവങ്ങളെ നെഞ്ചോട് ചേർത്ത് ആചാരങ്ങളോടെ ആരാധന നടത്തുന്ന ഗോത്ര മനുഷ്യരും. കാന്താരപിടിച്ചെടുക്കാൻ അധികാരത്തിന്റെ മുനയമ്പുമായി നടക്കുന്ന ബംഗരയെന്ന നാട്ടുരാജ്യത്തെ രാജാവും, കാന്താരയെന്ന ഗ്രാമത്തിലെ വിശ്വാസങ്ങളെ തകർത്തെറിഞ്ഞ് അന്ധവിശ്വാസങ്ങളെ കൊണ്ടുവരുവാൻ ശ്രമിക്കുന്ന മറ്റൊരു ഗോത്രവർഗ്ഗവും തമ്മിലുള്ള പോരാട്ടകഥയാണ് കാന്താര എന്ന് ചിത്രത്തിലൂടെ പറയുന്നത്.

സമ്പത്ത് മാത്രമല്ല തങ്ങളുടെ ദൈവങ്ങളേപ്പോലും പിടിച്ചെടുക്കുവാനാണ് മാറിമാറി വരുന്ന രാജ വംശം ശ്രമം നടത്തുന്നത് കാന്താരയുടെ സംരക്ഷകരായ അവർ തിരിച്ചറിയുന്നു. നിഗൂഢ രഹസ്യങ്ങളുള്ള കാന്താര വനത്തിലെ ഒരു പുണ്യകിണറിൽ ദൈവഹിതത്താൽ ജനിച്ചതായി വിശ്വസിക്കപ്പെടുന്ന ഒരു ആൺകുട്ടിയുണ്ട്. ഒരു ഗോത്ര സ്ത്രീ കിണറ്റിനകത്ത് നിന്ന് കണ്ടെത്തിയതാണ് . അവനെ ബെർമെ എന്ന് പേരിട്ട് വളർത്തുകയും ചെയ്തു.
കാന്താര ചാപ്റ്റർ ഒന്നിലെ കഥ നടക്കുന്നത് നാലാം നൂറ്റാണ്ടിലാണ്. കദംബ രാജവംശത്തിന്റെ ഭരണകാലത്ത് ബംഗരയിലെ രാജാവായ വിജയേന്ദ്രൻ കാന്താര വനത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന പവിത്രമായ സുഗന്ധദ്രവത്തോട്ടം പിടിച്ചെടുക്കുവാനുള്ള ശ്രമവും അതിനിടെ കാന്താരയിൽ പ്രവേശിക്കുമ്പോൾ കാവൽ ദൈവങ്ങളായ പഞ്ചുരുളിയും, ഗുളികനും തടസ്സപ്പെടുത്തുന്നു. തുടർന്ന് വിജയേന്ദ്രൻ മരണപ്പെടുകയും മകൻ രാജശേഖരൻ പുതിയ രാജാവാവുകയും, കാന്തരയിൽ ആരും പ്രവേശിക്കരുതെന്ന് വിധിക്കുകയും ചെയ്യുന്നു. രാജശേഖരന്റെ മകൻ കുലശേഖരൻ കാന്താരയിൽ പ്രവേശിക്കുകയും അവിടെ വെച്ച് മരണപ്പെടുകയും ചെയ്യുന്നു. തുടർന്ന് മകൾ കനകവതിയുടെ പിന്തുണയോടെ രാജശേഖരൻ വീണ്ടും അധികാരത്തിൽ എത്തുകയാണ്.

ബെർമെ ഉൾപ്പെടുന്ന ഗോത്ര വർഗത്തിനെതിരെ രാജശേഖരനും മകൾ കനകവതിയും യുദ്ധത്തിന് എത്തുകയാണ്. യുദ്ധത്തിനിടെ പഞ്ചുരുളിയും ഗുളികനും സാക്ഷാൽ പരമശിവനും ബെർമെയിലേക്ക് അവതരിച്ച് ദുഷ്ടശക്തികളെ ഒന്നടങ്കം ഇല്ലാതാക്കുന്നതാണ് ചിത്രത്തിന്റെ കഥാതന്തു.
ദക്ഷണിണേന്ത്യയിലെ ദ്രാവിഡ സംസ്കാരത്തിന്റെ ഗന്ധവും കാന്താരയുടെ കഥപറച്ചിലിനുണ്ട്. നായകനായും സംവിധാനകനായും നിറഞ്ഞാടുകയാണ് ഋഷഭ് ഷെട്ടി. മാലയാളികളുടെ പ്രിയപ്പെട്ട ജയറാമും , നായിക ആയ രുഗുക്മിണി വസന്തിയും എത്തുന്നു. ഇരുട്ടും അഗ്നിയും ഇടകലർന്ന ദൃശ്യാനുഭവമാണ് ക്യാമറയിലൂടെ അരവിന്ദ് കാശ്യപ് നടത്തിയിരിക്കുന്ന്. തുളുനാടൻ സംഗീതത്തെ മനസ്സിലേക്ക് എത്തിക്കുന്ന അജനീഷ് ലോകനാഥ് സംഗീതംകൊണ്ട് പ്രേക്ഷകരെ ത്രസിപ്പിക്കുകയാണ്. മലയാളികൂടിയായ ബംഗ്ളാനാണ്ചിത്രത്തിലെ പശ്ചാത്തലകാഴ്ചകൾ ഒരുക്കിയിരിക്കുന്നത്. ഇതിൽ എടുത്ത് പറയേണ്ടത് ഗ്രാഫിക്സ് വർക്കുകളാണ്.. ഒന്നാം ഭാഗത്തേക്കാൾ രണ്ടാം ഭാഗത്തിന് ഹൈപ്പ് ഉണ്ടാക്കുവാൻ സാധിച്ചു. ചിത്രം ബോക്സ് ഓഫീസിൽ തകർത്ത് ആടുകയാണ്.

Tags: Kannada MovieKanthara a legend chapter 1panchuruli
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കെ വെങ്കടേഷ് -കാട നടരാജ് ചിത്രം കരിക്കാടനിലെ “രത്തുണി” ഗാനം പുറത്ത് 

Entertainment

അർജുൻ സർജയും മകൾ ഐശ്വര്യയും ഒന്നിക്കുന്ന ‘സീതാ പയനം’ ഫെബ്രുവരി 14ന് തിയറ്ററുകളിൽ

Entertainment

ലിഫ്റ്റില്‍ കുടുങ്ങി; കെജിഎഫ് സഹസംവിധായകന്റെ മകന് ദാരുണാന്ത്യം

Entertainment

വിജയ് ദേവരകൊണ്ട – ദിൽ രാജു കൂട്ടുകെട്ടിലെ ‘SVC 59’ : സംവിധായകൻ രവി കിരൺ കോല അവതരിപ്പിക്കുന്ന ‘പൂർണ്ണമല്ലാത്ത’ ഒരു മനുഷ്യന്റെ കഥ

Entertainment

ഗുമ്മടി നർസയ്യയെ പോലെ എന്റെ പിതാവും ജനങ്ങളെ സേവിച്ചു; പൂജ ചടങ്ങിൽ വികാരഭരിതനായി ശിവരാജ് കുമാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.