ഗുവാഹത്തി: കോൺഗ്രസ് സംവിധാനംതന്നെ അസാമിന്റെ വികസനത്തിന് എതിരാണെന്നും, യുവാക്കൾ ഭീകരവാദത്തിലേക്ക് മടങ്ങണമെന്ന് പ്രതിപക്ഷ പാർട്ടി ആഗ്രഹിക്കുന്നുവെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ആരോപിച്ചു.
കർണാടക ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി നൽകുന്നതിനിടെയാണ് ശർമ്മ ഈ പരാമർശം നടത്തിയത്. സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് ഉൾപ്പെടെ മുഴുവൻ കോൺഗ്രസ് സംവിധാനവും അസാമിന്റെ വികസനം ആഗ്രഹിക്കുന്നില്ലെന്ന് കരുതുന്നുവെന്ന് ബിശ്വ ശർമ്മ പറഞ്ഞു.
















