തിരുവനന്തപുരം∙ ഗുരുവായൂർ ദേവസ്വം ബോർഡ് റിപ്പോർട്ട് ചെയ്ത 38 തസ്തികകളിലേക്ക് മാർച്ച് 29, 2025-ന് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് പുറത്തിറക്കിയ വിജ്ഞാപനപ്രകാരം അപേക്ഷ സമർപ്പിച്ചിട്ടുള്ള ഗുരുവായൂർ ദേവസ്വത്തിലെ താത്കാലികമായോ ദിവസവേതനാടിസ്ഥാനത്തിലോ ജോലി ചെയ്യുന്ന ജീവനക്കാർ ആവശ്യമായ രേഖകൾ സമർപ്പിക്കണമെന്ന് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് അറിയിച്ചു.
ദേവജാലിക പ്രൊഫൈൽ മുഖേന സമർപ്പിച്ച അപേക്ഷയുടെ പകർപ്പ്, സ്വയം സാക്ഷ്യപ്പെടുത്തിയ ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ, ഗുരുവായൂർ ദേവസ്വം അധികാരി നൽകുന്ന സർവീസ് സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് നവംബർ 10ന് വൈകിട്ട് 5 മണിക്ക് മുമ്പായി സമർപ്പിക്കണം.
രേഖകൾ നേരിട്ടോ തപാൽ മുഖേനയോ സെക്രട്ടറി, കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ്, ആയുർവേദ കോളേജ് ജംഗ്ഷൻ, എം.ജി റോഡ്, തിരുവനന്തപുരം – 695001 എന്ന വിലാസത്തിൽ ലഭ്യമാക്കണം.












