വൈക്കം: മുന്‍ ശബരിമല മേല്‍ശാന്തി വൈക്കം ആറാട്ടുകുളങ്ങര ഇടമന ദാമോധരന്‍ പോറ്റി 60ന്റെ നിറവില്‍. മുന്‍ ശബരിമല മാളികപ്പുറം മേല്‍ശാന്തി സമാജത്തിന്റെയും യോഗക്ഷേമ സഭയുടെയും നേതൃത്വത്തിലാണ് ദാമോദരന്‍ പോറ്റിയുടെ ഷഷ്ഠി പൂര്‍ത്തി ആഘോഷം സംഘടിപ്പിച്ചത്.
കിഴക്കേ നട ഗൗഢ ബ്രാഹ്മണ സമാജം ഹാളില്‍ ഗണപതി ഹോമം മൃത്യുജ്ഞയ ഹോമം, തുടങ്ങിയ ചടങ്ങുകള്‍ക്ക് ശേഷം പൈവെളിക്കല്‍ കേശവന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ ഷഷ്ഠി പൂര്‍ത്തി ചടങ്ങുകള്‍ നടന്നു. നിലിമന പരമേശ്വരന്‍ നമ്പൂതിരി, ഏഴിക്കോട് ശശി നമ്പൂതിരി, ഏഴിക്കോട് സതിശന്‍ നമ്പൂതിരി, മാരമറ്റത്ത് മന പി.ജി.നാരായണന്‍ നമ്പൂതിരി, മോനാട്ട് മന കൃഷ്ണന്‍ നമ്പുതിരി, ഇണ്ടംതുരുത്തി മന നീലകണ്ഠന്‍ നമ്പൂതിരി, മുരളിധരന്‍ നമ്പൂതിരി, മുരിഞ്ഞൂര്‍ മന വിഷ്ണുനമ്പൂതിരി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
തുടര്‍ന്ന് നടന്ന സമ്മേളനം വൈക്കം പി.എന്‍. നമ്പൂതിരി ഉദ്ഘാടനം ചെയ്തു. പുതുമന മനു നമ്പൂതിരി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മാടവന പരമേശ്വരന്‍ നമ്പൂതിരി, വൈക്കം രാമചന്ദ്രന്‍, നീലിമന ഗോവിന്ദന്‍ നമ്പൂതിരി, മഹേശ് മംഗലശ്ശേരി, അജിതന്‍ നമ്പൂതിരി എന്നിവര്‍ പ്രസംഗിച്ചു. വൈക്കം ആറാട്ടുകുളങ്ങര ഇടമന കൊട്ടാരത്തില്‍ മഠത്തില്‍ നാരായണന്‍ പോറ്റിയുടെയും സാവിത്രിയുടെയും പുത്രനായ ദാമോധരന്‍ പോറ്റി 15 വയസ്സില്‍ അമ്പലപ്പുഴ ദാമോധരന്‍ നമ്പൂതിരിയുടെ ശിക്ഷണത്തിലാണ് പൂജാധി കാര്‍മ്മങ്ങള്‍ സ്വായത്ത്വമാക്കിയത്. സരസ്വതി അന്തര്‍ജനമാണ് ഭാര്യ. മക്കള്‍. വിഷ്ണു ദാമോധര്‍, വിദ്യാ ദാമോധരന്‍ മരുമക്കള്‍ – വിദ്യ, ശ്രീജിത് ദാമോധര്‍











