തിരുവനന്തപുരം: പിഎം ശ്രീ തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ ബുധനാഴ്ചത്തെ മന്ത്രിസഭ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് സിപിഐ മന്ത്രിമാര്‍.ചൊവ്വാഴ്ച ഓണ്‍ലൈനായി ചേര്‍ന്ന സിപിഐ സെക്രട്ടറിയേറ്റിലാണ് തീരുമാനം.
സെക്രട്ടറിയേറ്റ് യോഗം കഴിഞ്ഞിറങ്ങിയ ബിനോയ് വിശ്വം മാധ്യമങ്ങളോട് പ്രതികരിച്ചില്ല. ലാല്‍സലാം എന്ന് മാത്രമാണ് പറഞ്ഞത്.
പ്രശ്‌നപരിഹാരത്തിനായി എംഎ ബേബി ഇടപെട്ടിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി ഫോണില്‍ സംസാരിച്ചെങ്കിലും വിട്ടുവീഴ്ചയില്ലെന്ന് അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രി അറിയിച്ച കാര്യങ്ങള്‍ ബേബിയും ആവര്‍ത്തിച്ചു.പദ്ധതിയിലെ മെല്ലെ പോക്കും ക്യാബിനറ്റിലെ സബ് കമ്മിറ്റിയും ആണ് നിര്‍ദ്ദേശിച്ചത്. ഇവ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ബിനോയ് വിശ്വം അറിയിച്ചു. സമവായ ചര്‍ച്ചകളും ശ്രമങ്ങളും തുടരും.
















