മലപ്പുറം: മലപ്പുറത്ത് നിയന്ത്രണം വിട്ട കാര്‍ ബൈക്കിലിടിച്ച് നവദമ്പതികള്‍ മരിച്ചു. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ചേരുലാല്‍ ഇക്ബാല്‍ നഗര്‍ വലിയ പീടികക്കല്‍ മുഹമ്മദ് സിദ്ദിഖ് (35), ഭാര്യ റീഷാ മന്‍സൂര്‍ (23) എന്നിവരാണ് മരിച്ചത്. പുത്തനത്താണി തിരുനാവായ റൂട്ടിലായിരുന്നു അപകടം. ആറു മാസം മുമ്പാണ് ഇവര്‍ വിവാഹിതരായത്. ബൈക്കില്‍ കാര്‍ ഇടിച്ചതോടെ ഇരുവരും റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊണ്ടോട്ടി പെരുവള്ളൂര്‍ ഹോമിയോ ഡിസ്പെന്‍സറിയിലെ ഫാര്‍മസിസ്റ്റ് ആണ് മരണപ്പെട്ട റീഷ.
















