തിരുവനന്തപുരം: ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹൈ ജംപില്‍ ഇടുക്കി ജില്ലയ്‌ക്കായി കേദാര്‍നാഥ് സ്വര്‍ണം നേടി. കേരള സ്‌കൂള്‍ കായിക മേളയില്‍ 1.94 മീറ്റര്‍ കണ്ടെത്തിയാണ് കൊച്ചുകുടിയില്‍ ഹൗസില്‍ സതീഷ് കെ. വി യുടെയും വിനോഭ മോള്‍ കെ. എയുടേയും മകന്‍ കെ. എസ്. കേദാര്‍നാഥ് സ്വര്‍ണം നേടിയത്. സെന്റ് ജോസഫ് എച്ച്. എസ്. എസ്. പെരുവന്താനം സ്‌കൂളിലെ പ്ലസ് വണ്‍ ബയോളജി സയന്‍സ് വിദ്യാര്‍ത്ഥിയാണ് കേദാര്‍നാഥ്. അച്ഛന്‍ സതീഷ് മുണ്ടക്കയം പോലീസ് ക്യാമ്പില്‍ കുക്ക്, അമ്മ ബിനോഭ ഹോളി ഫാമിലി ഇന്‍ ശ്യാനി മുണ്ടക്കയം സ്‌കൂളിലെ സ്‌പോര്‍ട്‌സ് ടീച്ചര്‍.
കഴിഞ്ഞ ആറു വര്‍ഷമായി കേദാര്‍നാഥ് സന്തോഷ് ജോര്‍ജിന്റെ കീഴില്‍ പരിശീലനം നടത്തിവരുന്നു. കഴിഞ്ഞ വര്‍ഷത്തെ സ്‌കൂള്‍ കായിക മേളയില്‍ ഹൈജംപിന് വെങ്കലവും 2024 ല്‍ നാഷണല്‍ ലെവലില്‍ ജൂനി
യറില്‍ വെങ്കലവും ലഭിച്ചിട്ടുണ്ട്.
















