കോട്ടയം: മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച കേസില്‍ 60കാരന് 20 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി. പാലാ വലവൂര്‍ നെല്ലിയാനിക്കാട് തെക്കേ പറന്താനത്ത് വീട്ടില്‍ സജിയെയാണ് ശിക്ഷിച്ചത്. പ്രതി പിഴ അടച്ചാല്‍ 75,000 രൂപ അതിജീവിതയ്‌ക്ക് നല്‍കുന്നതിനും കോടതി ഉത്തരവായി. 2021ലായിരുന്നു കേസിന് ആസ്പദമായ സംഭവം. പാലാ എസ് ഐ ആയിരുന്ന അഭിലാഷ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എസ്. എച്ച് ഒ തോംസണ്‍ ആണ്
കുറ്റപത്രം സമര്‍പ്പിച്ചത്. 19 സാക്ഷികളെയും 23 പ്രമാണങ്ങളും ഹാജരാക്കിയ കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യുട്ടര്‍ ജോസ് മാത്യു തയ്യില്‍ ഹാജരായി.
















